ഡാഡി ഗിരിജ വീണ്ടും വരുന്നു; ഇത്തവണ 'പുലിമുരുകന്റെ' മകനെ പിടിക്കാന്‍ 

ുലിമുരുകനിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഡാഡി ഗിരിജ വീണ്ടും മലയാളത്തിലെത്തുന്നു. 
ഡാഡി ഗിരിജ വീണ്ടും വരുന്നു; ഇത്തവണ 'പുലിമുരുകന്റെ' മകനെ പിടിക്കാന്‍ 

പുലിമുരുകനിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഡാഡി ഗിരിജ വീണ്ടും മലയാളത്തിലെത്തുന്നു.മോഹന്‍ലാലിന്റെ വില്ലനായി മലയാളത്തിലെത്തിയ തെലുങ്ക് താരം ജഗപതി ബാബുവിന്റെ രണ്ടാമത്തെ മലയാള ചിത്രം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനൊപ്പമാണ്. 

പ്രണവ് നായകനായി എത്തുന്ന ആദ്യ ചിത്രം ആദിയില്‍ ജഗപതി ബാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ലെന, അനുശ്രീ, അതിഥി രവി തുടങ്ങിയവാരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com