ഹോളിവുഡിലെ സൂപ്പര്‍ ഡയറക്ടര്‍ മയക്കുമരുന്നു നല്‍കി ബലാത്സംഗം ചെയ്തു: വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍ നടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2017 11:07 AM  |  

Last Updated: 17th October 2017 11:10 AM  |   A+A-   |  

asia-1

 

ഹോളിവുഡിലെ മുന്‍നിര സംവിധായകന്‍ തന്നെ മയക്കുമരുന്നു നല്‍കി ബലാത്സംഗം ചെയ്തതായി ഇറ്റാലിയന്‍ നടി ആസിയ അര്‍ജെന്റോയുടെ വെളിപ്പെടുത്തല്‍. തനിക്ക് ഇരുപത്തിയാറു വയസു പ്രായമുള്ളപ്പോഴാണ് സൂപ്പര്‍ സംവിധായകന്റെ പീഡനത്തിന് ഇരയായതെന്ന് നടി വെളിപ്പെടുത്തിയിട്ടുണ്ട്. ഹാര്‍വി വെയ്ന്‍സ്റ്റെയ്‌ന് എതിരായ ലൈംഗിക ആരോപണത്തിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തല്‍ ഹോളിവുഡില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

മയക്കുമരുന്നു നല്‍കി പീഡനത്തിന് ഇരയാക്കിയ സംവിധായകന്റെ പേര് ആസിയ അര്‍ജെന്റോ വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങളൊന്നും താന്‍ വ്യക്തമാക്കുന്നില്ലെന്നും അതു ചെയ്യുന്നവര്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കും പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജെന്റോ ട്വീറ്റ് ചെയ്തു. മീടൂ എന്ന ഹാഷ്ടാഗില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ തുറന്നുപറച്ചില്‍ നടത്തുന്നത് ട്രെന്‍ഡ് ആവുന്നതിനിടയിലാണ്, ഇറ്റാലിയന്‍ നടിയുടെ പുതിയ വെളിപ്പടുത്തല്‍. നേരത്തെ വെയ്ന്‍സ്റ്റെയ്‌ന് എതിരെയും ആസിയ അര്‍ജെന്റോ ആരോപണം ഉന്നയിച്ചിരുന്നു.

 

ഇറ്റലിയിലും തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അര്‍ജെന്റോ പറഞ്ഞു. പതിനാറു വയസുള്ളപ്പോഴായിരുന്നു അത്. സിനിമാ ചര്‍ച്ചയ്ക്കിടെ നടന്‍ കൂടിയായ ഇറ്റാലിയന്‍ സംവിധായകന്‍ ലൈംഗിക ബന്ധത്തിന് ഇരയാക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.