മോഹന്‍ലാല്‍ ആനപ്പാപ്പാനാകുമോ?.. ഇല്ലെന്നും ഉണ്ടെന്നും പ്രചരണം

By സമകാലികമലയാളം ഡെസ്‌ക്  |   Published: 18th October 2017 03:57 PM  |  

Last Updated: 18th October 2017 03:57 PM  |   A+A-   |  

mohanlalfhfjh

മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടില്‍ പുതിയൊരു സിനിമ വരാന്‍ പോവുകയാണെന്നും മോഹന്‍ലാല്‍ അതില്‍ ആനപ്പാപ്പാനാകുമെന്നും വാര്‍തത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവും ഒന്നിച്ച ഉടയോന്‍ എന്ന ചിത്രം ഇറങ്ങിയിട്ട് ഒരുപാട് കാലങ്ങളായി എന്നതുകൊണ്ടും മുന്‍പിറങ്ങിയ നല്ല ചിത്രങ്ങളുടെ ഓര്‍മ്മയിലും ഈ വാര്‍ത്ത ആരാധകര്‍ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. 

എന്നാല്‍ അത്തരമൊരും വാര്‍ത്ത തെറ്റാണെന്നാണ് സംവിധായകന്‍ ഭദ്രന്റെ പ്രതികരണം. അടുത്ത വര്‍ഷം ആധുനിക പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ അതില്‍ ആനപ്പാപ്പാനായിരിക്കില്ല എന്നുമാണ് സംവിധായകനിപ്പോള്‍ പറയുന്നത്. എന്തായാലും ചിത്രത്തില്‍ ലാലിന്റെ റോള്‍ എന്താണെന്ന് അടുത്തുതന്നെ അറിയാം.