അനൂപ് മേനോന്‍ ചിത്രത്തിലെ അവസാനഗാനത്തോടു കൂടി സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് ജാനകിയമ്മ

അനൂപ് മേനോന്‍ ചിത്രമായ പത്ത് കല്‍പ്പനകളിലെ അമ്മപ്പൂവിനും എന്ന ഗാനമാണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.
അനൂപ് മേനോന്‍ ചിത്രത്തിലെ അവസാനഗാനത്തോടു കൂടി സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് ജാനകിയമ്മ

നിരവധി നല്ലഗാനങ്ങള്‍ക്ക് ശബ്ദം നല്‍കി തെന്നിന്ത്യന്‍ സംഗീതാസ്വാധകരെ ത്രസിപ്പിച്ച ഗായികയാണ് എസ് ജാനകി എന്ന ജാനകിയമ്മ. പ്രായമേറെയായിട്ടും ആ ശബ്ദമാധുര്യത്തിന് കോട്ടമൊന്നും തട്ടിയിട്ടില്ല ഇതുവരെ. എന്നാല്‍ ഗായിക ഇനി പാട്ട് പാടുന്നില്ല എന്ന തീരുമാനത്തിലാണ്. അനൂപ് മേനോന്‍ ചിത്രത്തിലെ ഗാനത്തോടുകൂടി സംഗീത ജീവിതം അവസാനിപ്പിക്കാനാണ് തീരുമാനം.

എന്നാല്‍ മൈസൂരിലെ സ്വയംരക്ഷണ ഗുരുകുലം, എസ് ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയവയുടെ നിരന്തര ആവശ്യം പരിഗണിച്ച് ആ പരിപാടിയില്‍ കൂടി പങ്കെടുക്കാനും ഗായിക തീരുമാനിച്ചിട്ടുണ്ട്. മൈസൂരില്‍ നടക്കുന്ന പരിപാടിക്ക് ശേഷം പൊതുചടങ്ങുകളിലോ സംഗീതപരിപാടികളിലോ പാടാന്‍ താനുണ്ടാവില്ലെന്നാണ് ജനകിയമ്മ അറിയിച്ചിരിക്കുന്നത്. സാധാരണ ജീവിതം നയിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 28നാണ് മൈസൂരിലെ സംഗീതപരിപാടി. അനൂപ് മേനോന്‍ ചിത്രമായ പത്ത് കല്‍പ്പനകളിലെ അമ്മപ്പൂവിനും എന്ന ഗാനമാണ് മലയാളത്തില്‍ ഒടുവിലായി പാടിയത്. ഈ ഗാനത്തിന് ശേഷം വിട വാങ്ങല്‍ തീരുമാനിച്ചതായിരുന്നു. പക്ഷേ മൈസൂര്‍ മലയാളിയായ മനു ബി മേനോന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റുകളുടെ നിരന്തര ആവശ്യം പരിഗണിച്ച് ആ പരിപാടിയില്‍ കൂടി പങ്കെടുക്കാന്‍ ജാനകിയമ്മ തീരുമാനിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com