അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത നാടിനെ ജനാധിപത്യ രാജ്യം എന്നു വിളിക്കരുത്; ശബ്ദങ്ങള്‍ ഉയരേണ്ട സമയമായെന്ന് വിജയ് സേതുപതി

അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യ രാജ്യം എന്നു വിളിക്കരുതെന്ന് തമിഴ് നടന്‍ വിജയ് സേതുപതി
അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത നാടിനെ ജനാധിപത്യ രാജ്യം എന്നു വിളിക്കരുത്; ശബ്ദങ്ങള്‍ ഉയരേണ്ട സമയമായെന്ന് വിജയ് സേതുപതി

ചെന്നൈ: അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യ രാജ്യം എന്നു വിളിക്കരുതെന്ന് തമിഴ് നടന്‍ വിജയ് സേതുപതി. അഭിപ്രായ സ്വതന്ത്ര്യം നിഷേധിക്കുന്ന ശക്തികള്‍ക്കെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തേണ്ട സമയമായെന്ന് വിജയ് സേതുപതി അഭിപ്രായപ്പെട്ടു. വിജയ് ചിത്രമായ മെര്‍സലിനെതിരായ മുറവിളികളുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.

മെര്‍സലിനെതിരെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും രംഗത്തുവന്ന പശ്ചാത്തലത്തില്‍ ചിത്രത്തിനു പിന്തുണയുമായി  തമിഴ് സിനിമാ രംഗത്തെ ഒട്ടേറെ താരങ്ങളും അണിയറപ്രവര്‍ത്തകരും രംഗത്തുവന്നു. കമല്‍ഹാസന്‍, പാ രഞ്ജിത് തുടങ്ങിയവര്‍ മെര്‍സലിനെ പിന്തുണച്ച് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

ബിജെപിയുടെ മുറവിളിയെത്തുടര്‍ന്ന് ചിത്രത്തില്‍നിന്ന് ജിഎസ്ടിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com