ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഇവര്‍ എത്തും; മെര്‍സലിന് പിന്തുണയുമായി മുരളി ഗോപി

ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവര്‍ എത്തും, സൗകര്യവും അവസരവും അനുസരിച്ച്. ഇക്കൂട്ടര്‍ക്ക് പൊതുവായി ഒരു പേര് നല്‍കാമെങ്കില്‍ ആ പേരാണ് 'ഫാസിസ്റ്റ്'
ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഇവര്‍ എത്തും; മെര്‍സലിന് പിന്തുണയുമായി മുരളി ഗോപി


കൊച്ചി: വിജയ് ചിത്രം മെര്‍സലിനെതിരെ ബിജെപി രംഗത്ത് വന്നതിന് പിന്നാലെ ചിത്രത്തിന് പിന്തുണയുമായി നടനും സംവിധായകനുമായ മുരളി ഗോപി രംഗത്ത്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രീത്തിലെ ഏതൊരു കലാകാരന്റെയും മൗലിക അവകാശമാണ്. ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവര്‍ എത്തും, സൗകര്യവും അവസരവും അനുസരിച്ച്. ഇക്കൂട്ടര്‍ക്ക് പൊതുവായി ഒരു പേര് നല്‍കാമെങ്കില്‍ ആ പേരാണ് 'ഫാസിസ്റ്റ്'. ഇവര്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനമാണ് 'ഫാസിസം'. അത് മേല്‍പ്പറഞ്ഞ ഒരു നിറത്തിന്റെയും കുത്തകയും അല്ലെന്നും മുരളി ഗോപി പറയുന്നു.

സിപിഎം നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച മുരളി ഗോപിയുടെ ലെഫ്റ്റ് റൈറ്റ് ലഫ്റ്റ് എന്ന ചിത്രത്തിന് ചില തിയേറ്ററുകളില്‍ സിനിമ  പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ഒരു തീയേറ്ററില്‍  പോലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ ദിലീപ് ചിത്രം രാമലീലയ്‌ക്കെതിരെ ചിലര്‍ രംഗത്തെത്തിയപ്പോള്‍ പിന്തുണയുമായി മുരളി ഗോപി രംഗത്തെത്തിയിരുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം

ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രീത്തിലെ ഏതൊരു കലാകാരന്റെയും മൗലിക അവകാശമാണ്. ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവര്‍ എത്തും, സൗകര്യവും അവസരവും അനുസരിച്ച്. ഇക്കൂട്ടര്‍ക്ക് പൊതുവായി ഒരു പേര് നല്‍കാമെങ്കില്‍ ആ പേരാണ് 'ഫാസിസ്റ്റ്'. ഇവര്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനമാണ് 'ഫാസിസം'. അത് മേല്‍പ്പറഞ്ഞ ഒരു നിറത്തിന്റെയും കുത്തകയും അല്ല. 

#Mersal
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com