മലയാളി ഇത്രമേല്‍ ഏറ്റുപാടിയ വേറെ പാട്ടുകളുണ്ടാകില്ല; പ്രാണസഖിക്കും ഒരു പുഷപത്തിനും അമ്പത് വയസ്

കാലം ചെല്ലുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് മലയാളിക്ക് പ്രാണസഖിയും, ഒരുപുഷ്പം മാത്രവും. 
മലയാളി ഇത്രമേല്‍ ഏറ്റുപാടിയ വേറെ പാട്ടുകളുണ്ടാകില്ല; പ്രാണസഖിക്കും ഒരു പുഷപത്തിനും അമ്പത് വയസ്

കാലം ചെല്ലുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് മലയാളിക്ക് പ്രാണസഖിയും, ഒരുപുഷ്പം മാത്രവും. ബാബുരാജിന്റെ മാസ്മരിക
സംഗീതം മലയാളികള്‍ നെഞ്ചിലേറ്റിയിട്ട് അമ്പത് വര്‍ഷങ്ങള്‍ കഴിയുകയാണ്. 1967 ഒക്ടോബര്‍ 19ന് പുറത്തിറങ്ങിയ പരീക്ഷ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ഇപ്പോഴും തലമുറകള്‍ ഏറ്റുപാടുന്ന ഈ രണ്ടു പാട്ടുകളും.

ബാബുരാജിന്റെ ഈണത്തിന് പി.ഭാസ്‌കരന്റെ മാന്ത്രിക വരികള്‍ കൂട്ടായ് വന്നപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് സ്വകാര്യ ഗാനശേഖരത്തില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത രണ്ടു പാട്ടുകളാണ്. രണ്ടും ഹിന്ദുസ്ഥാനി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ്. സിന്ധുഭൈരവിയിലാണ് പ്രാണസഖി ഒരുക്കിയിരിക്കുന്നത്. ദേശ് രാഗത്തിലാണ് ഒരു പുഷ്പം ചിട്ടപ്പെടുത്തിയിരിക്കുന്നത്. യേശുദാസിന്റെ കരിയറിലെ ഏറ്റവും മികച്ച പാട്ടുകളായി ഈ രണ്ടുഗാനങ്ങളും അടയാളപ്പെടുത്തപ്പെട്ടു.

വിരഹമായും പ്രണയമായും കണ്ണീരായുമൊക്കെ പ്രാണസഖിയും ഒരുപുഷ്പവും മലയാളികള്‍ക്കുള്ളില്‍ നിറഞ്ഞുനില്‍ക്കുന്നു. കലാലയങ്ങളും യുവാക്കളുമാണ് പ്രാണസഖിയും ഒരുപുഷ്പം മാത്രവും ഏറ്റവും കൂടുതല്‍ ഏറ്റുപാടിയതും പാടുന്നതും എന്നത് മറ്റൊരു പ്രത്യേകത. 

മായാത്ത മധുരഗാന മാലിനിയുടെ കല്‍പ്പടവില്‍ കാണാത്ത പൂങ്കുടിലില്‍ കണ്‍മണിയെ കൊണ്ടുപോകാമെന്ന് യേശുദാസ് പ്രാണസഖിയില്‍ അലിഞ്ഞുപാടുമ്പോള്‍ പ്രണയം വിടരാത്ത മനസ്സുകളുണ്ടാകുമോ? 


പി. ഭാസ്‌കരന്‍ തന്നെ സംവിധാനം ചെയ്ത പരീക്ഷയില്‍ നായകനായെത്തിയത് പ്രേം നസീര്‍ ആയിരുന്നു.ആകെ ആറു ഗാനങ്ങളുണ്ടായിരുന്ന പരീക്ഷയിലെ എല്ലാ ഗാനങ്ങളും ഹിന്ദുസ്ഥാനി രാഗത്തിലാണ് ബാബുരാജ് ചിട്ടപ്പെടുത്തിയത്. അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍,അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല, എന്‍ പ്രാണനായകനെ എന്തു വിളിക്കും എന്നിവയായിരുന്നു പരീക്ഷയിലെ മറ്റ് ഗാനങ്ങള്‍.പരീക്ഷ എന്ന ചിത്രം ചിലപ്പോള്‍ അധികംപേര്‍ കണ്ടിട്ടുണ്ടാകില്ല,പക്ഷേ പ്രാണസഖിയും, ഒരുപുഷപവും കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല എന്നുതറപ്പിച്ചു പറയാന്‍ സാധിക്കും.

ഒരുമുറി മാത്രം തുറക്കാതെ വയ്ക്കാം ഞാന്‍ അതിഗൂഢമെന്നൂടെ ആരാമത്തില്‍...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com