എന്നെയാരും പീഡിപ്പിച്ചിട്ടില്ല: വെയ്സ്റ്റിനെക്കുറിച്ച് വിദ്യാ ബാലന്‍

ഇതിനു കാരണം അവരുടെ പ്രിവിലേജ് ആണെന്ന് നടി സമ്മതിക്കുന്നുണ്ട്. 
എന്നെയാരും പീഡിപ്പിച്ചിട്ടില്ല: വെയ്സ്റ്റിനെക്കുറിച്ച് വിദ്യാ ബാലന്‍

നിര്‍മ്മാതാവ് ഹാര്‍വി വെയ്സ്റ്റീനെതിരെ ഹോളിവുഡിലെയും ബോളിവുഡിലേയുമെല്ലാം നിരവധി സ്ത്രീകളാണ് ഈയിടെ രംഗത്ത് വന്നത്. വെയ്‌സ്റ്റീന്‍ ലൈംഗിക താല്‍പര്യത്തോടുകൂടി സമീപിക്കാത്ത സ്ത്രീകള്‍ കുറവായിരുന്നു. ലോകസുന്ദരി ഐശ്യര്യ റായിയോടും വെയ്‌സ്റ്റീന് താല്‍പര്യമുണ്ടായിരുന്നെന്ന് ഐശ്യര്യയുടെ പഴയ മാനേജര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ തന്നോട് ആരും ഒരുപരിധിവിട്ട് മോശം പെരുമാറ്റത്തിന് വന്നട്ടില്ലെന്ന് വിദ്യാ ബാലന്‍.

'ഹോളിവുഡിലെ ഏറ്റവും വലിയ പ്രൊഡ്യൂസര്‍മാരിലൊരാളാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍. വലിയ സക്‌സസ് ആയ ഹോളിവുഡ് നടിമാര്‍ പോലും അയാളുടെ പീഡനത്തിനിരയായിട്ടുണ്ടെന്ന വാര്‍ത്ത തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങള്‍ ഇപ്പോഴാണ് പുറത്ത് വരുന്നത്. എത്ര പ്രബലരായ നടിമാരായിട്ടും ഇത് പുറത്ത് പറയാതിരുന്നത്, പീഡനവിവരം പുറത്തറിഞ്ഞാല്‍ അത് പ്രശ്‌നമാകും എന്നുള്ള അവരുടെ പേടിയാകാം'- വിദ്യാ ബാലന്‍ പറഞ്ഞു.

തന്നെയാരും ഇതുവരെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. താന്‍ അതിനുള്ള സ്‌പേസ് ആര്‍ക്കും കൊടുക്കാത്തതിനാലാണെന്നും അവര്‍ പറഞ്ഞു. സിനിമ അതിജീവനം ആയിട്ടുള്ളവരെ പീഡിപ്പിച്ചിട്ടുണ്ടാകാം. ഞാന്‍ ഇതുവരെ ഒന്നിനും വിധേയ ആയിട്ടില്ല. എന്റെ അതിജീവനം സിനിമയെ അടിസ്ഥാനമാക്കിയല്ല നിലനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇതിനു കാരണം അവരുടെ പ്രിവിലേജ് ആണെന്ന് നടി സമ്മതിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com