കാണാന്‍ ഭംഗിയുള്ളവര്‍ മാത്രമേ പ്രണയിക്കാന്‍ പാടൊള്ളു എന്ന സിനിമാ സങ്കല്‍പം മാറണം: പാര്‍വതി 

റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായ ഖരീബ് ഖരീബ് സിംഗിളിലെ ജയ എന്ന തന്റെ കഥാപാത്രം വളരെ മോഡേണും വെല്ലുവിളി നിറഞ്ഞ സ്വഭാവമുള്ള പെണ്‍കുട്ടിയുമാണെന്ന് പാര്‍വതി
കാണാന്‍ ഭംഗിയുള്ളവര്‍ മാത്രമേ പ്രണയിക്കാന്‍ പാടൊള്ളു എന്ന സിനിമാ സങ്കല്‍പം മാറണം: പാര്‍വതി 

ആദ്യ ബോളിവുഡ് ചിത്രം റിലീസിനെത്തുന്നതിന്റെ തിരക്കിലാണ് മലയാളത്തിന്റെ പ്രിയതാരം പാര്‍വതി. തനൂജ ചന്ദ്രയുടെ ഖരീബ് ഖരീബ് സിംഗിളില്‍ ഇര്‍ഫാന്റെ നായികയായാണ് പാര്‍വതിയുടെ ബോളിവുഡ് രംഗപ്രവേശം. റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായ ഖരീബ് ഖരീബ് സിംഗിളിലെ ജയ എന്ന തന്റെ കഥാപാത്രം വളരെ മോഡേണും വെല്ലുവിളി നിറഞ്ഞ സ്വഭാവമുള്ള പെണ്‍കുട്ടിയുമാണെന്ന് പാര്‍വതി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പ്രണയത്തിനായി തിരയുമ്പോഴും എല്ലാ പ്രണയബന്ധങ്ങളും സന്തോഷം മാത്രം കരുതിവയ്ക്കുന്നവയല്ലെന്ന് ജയ വിശ്വസിക്കുന്നു. പ്രണയകഥകളുടെ ക്ലൈമാക്‌സ് വിവാഹത്തില്‍ എത്തിയില്ല എന്നതുകൊണ്ടുമാത്രം നിങ്ങളുടെ സ്‌നേഹം പൂര്‍ണ്ണമായിരുന്നില്ല എന്ന് അര്‍ത്ഥവുമില്ല, തന്റെ കഥാപാത്രത്തേ പാര്‍വതി വിശദീകരിക്കുന്നതിങ്ങനെ. 

പാര്‍വതിയുടെ സങ്കല്‍പത്തിലെ പുരുഷനെകുറിച്ചും താരം അഭിമുഖത്തില്‍ പറയുന്നു. എല്ലാത്തിനുമുപരി സത്യസന്തതയാണ് താന്‍ ഒരു പുരുഷനില്‍ പ്രതീക്ഷിക്കുന്നതെന്നാണ് പാര്‍വതി പറയുന്നത്. കപടതയും സ്വാര്‍ത്ഥതയുമൊക്കെ തനിക്ക് പെട്ടെന്ന് മനസിലാക്കാന്‍ കഴിയുമെന്നാണ് പാര്‍വതിയുടെ പക്ഷം. 

കാണാന്‍ ഭംഗിയുള്ള ആളുകള്‍ മാത്രമേ പ്രണയിക്കാന്‍ പാടൊള്ളു എന്ന സിനിമാ സങ്കല്‍പം മാറണമെന്ന അഭിപ്രായവും പാര്‍വതി പങ്കുവയ്ക്കുന്നു. ആളുകളുടെ സൗന്ദര്യവും ലൊക്കേഷന്റെ ഭംഗിയും റൊമാന്‍സുമായി യാതൊരു ബന്ധവുമില്ല. ഈ ധാരണയെയ്‌ക്കൊരു മാറ്റമാണ് ഞങ്ങളുടെ സിനിമയിലൂടെ ഉദ്ദേശിക്കുന്നത്. സൗന്ദര്യമുള്ളവര്‍ക്ക് മാത്രം സംഭവിക്കുന്നതാണ് പ്രണയം എന്ന് ഇവനിയും പ്രേക്ഷകരെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണ്. ഇത്തരത്തിലുള്ള ആഖ്യാനങ്ങള്‍ മാറ്റേണ്ട സമയം അതിക്രമിച്ചികഴിഞ്ഞു. നിരവധി ആളുകള്‍ ഇത്തരം കഥകള്‍ കാരണം വേദനിക്കുന്നുണ്ട്, പാര്‍വതി പറയുന്നു.

ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ചിത്രത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള തനൂജയുടെ മെസേജ് വന്നത്. തനൂജയും കഥകളിലെ കഥാപാത്രങ്ങളൊക്കെ വളരെ ശക്തമാണ് അതുകൊണ്ടുതന്നെ ഈ ക്ഷണം തന്നെ വളരെയധികം ത്രില്ലടിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. ആളുകളെയും അവരുടെ കഴിവുകളും ശരിയായി മനസിലാക്കാന്‍ തനൂജയ്ക്ക് കഴിയുംമെന്നും പാര്‍വതി കൂട്ടിച്ചേര്‍ക്കുന്നു. അടുത്ത മാസം 10-ാം തിയതിയാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com