സിനിമ ഹിറ്റായാല്‍ പ്രത്യുപകാരമായി ചോദിക്കുന്നത് നായികമാരുടെ ശരീരം: വെളിപ്പെടുത്തലുമായി ഐശ്വര്യ രാജ്

ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന സ്ത്രീകളോട് അത്ര നല്ല സമീപനമല്ല ചലച്ചിത്രലോകം ഇതുവരെ കാണിച്ചിട്ടുള്ളത്.
സിനിമ ഹിറ്റായാല്‍ പ്രത്യുപകാരമായി ചോദിക്കുന്നത് നായികമാരുടെ ശരീരം: വെളിപ്പെടുത്തലുമായി ഐശ്വര്യ രാജ്

ഹോളിവുഡിലെയും ബോളിവുഡിലേയുമെല്ലാം നായികമാര്‍ അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പല നായികമാരും വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ മലയാളത്തിലെയും സ്ഥിതികള്‍ ഒട്ടും മോശമല്ല എന്ന് തെളിയിക്കുന്ന ചില സംഭവങ്ങളാണ് പുറത്തുവരുന്നത്. 

ദേശീയ പുരസ്‌കാര ജേതാവും തമിഴ്‌നടിയുമായ ഐശ്വര്യ രാജേഷ് മലയാള സിനിമയില്‍ നായികമാര്‍ അനുഭവിക്കുന്ന ക്രൂര പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ്. 'സിനിമ ഹിറ്റായി കഴിയുമ്പോള്‍ പലരും പ്രത്യുപകാരം ചെയ്യാന്‍ അവസരം നല്‍കാം എന്ന രീതിയില്‍ സംസാരിക്കാറുണ്ട്. വേഷവും കൈ നിറയെ അവസരങ്ങളും ലഭിയ്ക്കുമെന്ന് ഉറപ്പായാല്‍ മിക്ക നടിമാരും ഇതൊരു പീഡനമായി കാണാറില്ല'- ഐശ്വര്യ രാജേഷ് പറഞ്ഞു. 

ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന സ്ത്രീകളോട് അത്ര നല്ല സമീപനമല്ല ചലച്ചിത്രലോകം ഇതുവരെ കാണിച്ചിട്ടുള്ളത്. അവസരം ചോദിച്ച് വരുന്ന നായികമാരെ കിടപ്പറയിലേക്ക് ക്ഷണിയ്ക്കുന്ന പതിവ് സിനിമാ ലോകത്ത് വര്‍ഷങ്ങളായിട്ടുണ്ട്. താനും ഇതെല്ലാം അനുഭവിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. 

'സ്വപ്‌നങ്ങളുമായി വരുന്ന പെണ്‍കുട്ടികളുടെ ശരീരം ആവശ്യപ്പെടുന്ന പുരുഷന്മാര്‍ ഒന്നോര്‍ക്കണം, അടുത്ത് കിടക്കുന്നവളെ പോലെ തനിക്കും ഒരു മകളും പെങ്ങളും ഉണ്ടെന്ന സത്യം' ഐശ്വര്യ പറഞ്ഞു. 

കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യ രാജേഷ് ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. തുടര്‍ന്ന് സഖാവ് എന്ന ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പവും അഭിനയിച്ചു. ഇപ്പോള്‍ ഡാഡി എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും എത്തി നില്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com