കാലം മാറി, ഒപ്പം സാരിയുടെ കോലവും; പുത്തന്‍ സാരി സ്റ്റൈലില്‍ തിളങ്ങി ശില്‍പ ഷെട്ടി 

പുത്തന്‍ സാരി സ്റ്റൈലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ബോളിവുഡ് നായിക ശില്‍പ ഷെട്ടി
shilpa_shetty
shilpa_shetty

സാരിയുടുത്ത് വരുന്ന പെണ്ണിനെ കാണാന്‍ വല്ലാത്ത ചന്തമാണ്. എന്നാല്‍ എന്നും ഓരേ രീതിയില്‍ സാരി ഉടുത്തുപോയാല്‍ നമുക്കുതന്നെ വല്ലാത്ത മടുപ്പുതോന്നും. ഇതിന് പരിഹാരമായി പുത്തന്‍ സാരി സ്റ്റൈലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ബോളിവുഡ് നായിക ശില്‍പ ഷെട്ടി. പാന്റ് സ്‌റ്റൈല്‍ സാരിയില്‍ തിളങ്ങുന്ന ശില്‍പ്പ ഷെട്ടിയുടെ ചിത്രങ്ങള്‍ പരമ്പരാഗത രീതിയില്‍ നിന്ന് മാറി സാരിയുടുക്കാനുള്ള പ്രചോദനം നല്‍കുന്നവയാണ്. 

ആറ് വ്യത്യസ്ത സ്‌റ്റൈലുകളിലുള്ള സാരികളുടുത്തുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. ബോള്‍ഡ് ലുക്കിന് ഇണങ്ങുന്ന രീതിയിലാണ് സാരികള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പാന്റും സാരിയും ചേര്‍ത്ത് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇത്തരം സ്റ്റൈലിലുള്ള സാരികള്‍ യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കും. പുരുഷന്‍മാരുടെ ധോത്തിയുടെ മാതൃകയിലുള്ള ധോത്തി സാരി ഇന്തോ- വെസ്‌റ്റേണ്‍ സ്‌റ്റൈലിലുള്ളതാണ്. വ്യത്യസ്ത സ്റ്റൈലുകളിലെ ശില്‍പ്പ ഷെട്ടിയുടെ ചിത്രങ്ങള്‍ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com