ആളെ മനസിലായോ? എന്റെ മുഖമാണെന്ന് വിശ്വസിക്കാന്‍ രണ്ട് ദിവസമെടുത്തതായി ബല്ലാല്‍ദേവ

പുതിയ മുഖവുമായി ഇണങ്ങാന്‍ തനിക്ക് തന്നെ രണ്ട് ദിവസം വേണ്ടി വന്നതായാണ് റാണാ ദഗുപതി പറയുന്നത്
ആളെ മനസിലായോ? എന്റെ മുഖമാണെന്ന് വിശ്വസിക്കാന്‍ രണ്ട് ദിവസമെടുത്തതായി ബല്ലാല്‍ദേവ

ബാഹുബലിയിലെ ബല്ലാല്‍ദേവയെ ഏത് ഇരുട്ടില്‍ കണ്ടാലും ഭൂരിഭാഗം പേരും തിരിച്ചറിയും. എന്നാല്‍ താടി വടിച്ച ബല്ലാല്‍ദേവയെ ബല്ലാല്‍ദേവയെ കണ്ടിട്ട് കുടുംബാംഗങ്ങള്‍ക്ക് വരെ ആളെ മനസിലായില്ല. 

പുതിയ മുഖവുമായി ഇണങ്ങാന്‍ തനിക്ക് തന്നെ രണ്ട് ദിവസം വേണ്ടി വന്നതായാണ് റാണാ ദഗുപതി പറയുന്നത്. കസിന്റെ വിവാഹ ചടങ്ങില്‍ പോയ തന്നെ തിരിച്ചറിയാനും ബന്ധുക്കള്‍ സാധിച്ചില്ലെന്നും റാണ പറയുന്നു. 

1945 എന്ന സിനിമയ്ക്ക് വേണ്ടിയാണ് ട്രേഡ്മാര്‍ക്കായ താടി റാണ കളഞ്ഞത്. സൈനീക വേഷത്തിലാണ് റാണ 1945ല്‍ എത്തുന്നത്. നാല് വര്‍ഷത്തോളമായി സിനിമയില്‍ തുടരുന്നു. അപ്പോള്‍ രൂപത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റാണയ്ക്ക് പുതിയ രൂപത്തെ കുറിച്ച് പറയാനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com