'ഷൂട്ടിംഗിനിടയിലും വര്‍ക്കൗട്ട് മുടക്കാറില്ല', ഫിറ്റ്‌നസ് രഹസ്യങ്ങള്‍ തുറന്നുപറഞ്ഞ്‌ ഗൗതം റോഡ് 

'ഷൂട്ടിംഗിനിടയിലും വര്‍ക്കൗട്ട് മുടക്കാറില്ല', ഫിറ്റ്‌നസ് രഹസ്യങ്ങള്‍ തുറന്നുപറഞ്ഞ്‌ ഗൗതം റോഡ് 

വര്‍ക്കൗട്ടിന് മുമ്പും ശേഷവും എന്ത് കഴിക്കുന്നു എന്നുള്ളതാണ് പ്രധാനം.


മിനി സ്‌ക്രീനിലെ ഹോട്ട് താരമാണ് ഗൗതം റോഡ്. സരസ്വതിചന്ദ്ര, മഹാ കുംഭ് എന്നി ടെലിവിഷന്‍ ഷോകളിലൂടെ ആരാധകഹൃദയം കീഴടക്കിയ ഗൗതം അക്‌സര്‍ 2ല്‍ നായകനായി ബിഗ് സ്‌ക്രീന്‍ കീഴടക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. താനൊരു 'ജിം ലവര്‍' ആണെന്ന് സ്വയം പറയുന്ന ഗൗതം എങ്ങനെയാണ് സിക്‌സ്പാക് നിലനിര്‍ത്തുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. 

ദിവസവും ഒന്നരമണിക്കൂര്‍ വര്‍ക്കൗട്ടിനായി മാറ്റിവയ്ക്കുന്ന ഗൗതം താന്‍ ഓരോ ദിവസവും ശരീരത്തിന്റെ ഓരോ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് വര്‍ക്കൗട്ട് ചെയ്യുന്നതെന്ന് പറയുന്നു. ജിമ്മിലെ പരിശ്രമം മാത്രമല്ല ഭക്ഷണകാര്യത്തിലും ചിട്ടയായ ശീലങ്ങളുണ്ട്. പാട നീക്കം ചെയ്ത പാലും, വേ പ്രോട്ടീനും, ഡ്രൈ ഫ്രൂട്ട്‌സിനും ഓട്ട്‌സിനും ഒപ്പം ഗ്രാനോളയുമാണ് പ്രഭാതഭക്ഷണം. 11.30യോടെ പഴങ്ങള്‍. ബ്രൗണ്‍ റൈസും പാലക് ദാലുമെല്ലാം ചേര്‍ത്ത് കാര്യമായിതന്നെ ഉച്ചഭക്ഷണം കഴിക്കുമെന്നാണ് ഗൗതം പറയുന്നത്. കൂടുതല്‍ പച്ചകറികളും ഇലവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ചേര്‍ക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കാര്‍ബോഹൈഡ്രേറ്റ് കുറച്ച് പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണമാണ് അത്താഴത്തിനായി തിരഞ്ഞെടുക്കുക. അത്താഴം ലളിതമായേ കഴിക്കൂ. 

വര്‍ക്കൗട്ടിന് മുമ്പും ശേഷവും എന്ത് കഴിക്കുന്നു എന്നുള്ളതാണ് പ്രധാനം. വര്‍ക്കൗട്ടിന് മുമ്പ് കടുപ്പത്തില്‍ ഒരു കട്ടന്‍ കാപ്പിയും മധുരകിഴങ്ങുമാണ് പതിവ്. കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണമാണ് ഈ സമയം കഴിക്കേണ്ടത്. വര്‍ക്കൗട്ടിന് ശേഷം അഞ്ച് ഗ്രാം ഓട്ട്മീല്‍ ബാറാണ് പതിവ്.

ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും വര്‍ക്കൗട്ടിന് മാറ്റമൊന്നുമില്ല. ജിം ഇല്ലാത്ത ഇടങ്ങളിലാണെങ്കില്‍ പുഷപ്പ് പോലുള്ളവ ചെയ്താണ് വ്യായാമത്തിന് മുടക്കം വരുത്താതെ നോക്കും. 19-ാം വയസ്സില്‍ സിക്‌സ് പാക് ബോഡി സ്വന്തമാക്കിയ ഗൗതം 400 ക്രഞ്ചസ് പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 80 ക്രഞ്ചസാണ് പരമാവധി പറ്റുകയെന്ന് പറയുന്നു. കുറച്ച് വര്‍ഷങ്ങളായി താന്‍ പൂര്‍ണ്ണമായും വെജിറ്റേറിയന്‍ ഭക്ഷണമാണ് ശീലമാക്കിയിരിക്കുന്നതെന്നും ഗൗതം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com