നയന്‍താര രഹസ്യവിവാഹത്തിന് ഒരുങ്ങുകയാണോ?...

By സമകാലികമലയാളം ഡെസ്‌ക്  |   Published: 28th October 2017 01:11 PM  |  

Last Updated: 28th October 2017 01:11 PM  |   A+A-   |  

Untitledjkljlkj

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര രഹസ്യവിവാഹത്തിന് ഒരുങ്ങുന്നതായി വിവരം. സംവിധായകനും കാമുകനുമായ വിഘ്‌നേഷ് ശിവയോടൊപ്പം രഹസ്യവിവാഹത്തിന് നയന്‍സ് ഒരുങ്ങിയെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മലയാളത്തില്‍ നിന്നും തമിഴ്, തെലുങ്ക് സിനിമ ലോകത്ത് എത്തി ഗ്ലാമര്‍ നായികയായി മാറുകയും പിന്നീട് തെന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ഒരു അവിഭാജ്യ ഘടകമായി ആരെയും അമ്പരപ്പിക്കുന്ന വിധമായിരുന്നു നയന്‍താരയുടെ വളര്‍ച്ച. ഇതിനിടെ പ്രണയവും പ്രണയ പരാജയങ്ങളും നയന്‍താരയുടെ കരിയറില്‍ പലതവണ സംഭവിച്ചിരുന്നു. 

തകര്‍ച്ചകള്‍ക്കൊടുവില്‍ തളരാതെ ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തികൂടിയാണ് നയന്‍സ്. വര്‍ഷത്തില്‍ കൈനിറയെ ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന നയന്‍താര പെട്ടന്ന് സിനിമകള്‍ കുറയ്ക്കുകയായിരുന്നു. രാജറാണി എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താര ശക്തമായ തിരിച്ചുവരവ് നടത്തുന്നത്. ഗ്ലാമര്‍ നായിക എന്ന ലേബലില്‍ നിന്ന് മികച്ച നടി നിലയിലേക്കുള്ള നയന്‍താരയുടെ മാറ്റത്തിന്റെ തുടക്കമായിരുന്നു അത്. 

താരത്തിന്റെ പുതിയ പ്രേമമായ വിഘ്‌നേഷിനെപ്പറ്റിയുള്ള ഗോസിപ്പുകള്‍ ചുറ്റിത്തിരിയാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. അതിനിടെയാണ് ഇരുവരും വിവാഹിതരാകാന്‍ പോവുകയാണെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വിഘ്‌നേഷ് സംവിധാനം ചെയ്ത നാന്‍ റൗഡി താന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരവേയാണ് നയന്‍സും വിഘ്‌നേഷും പ്രണയത്തിലായത്. 

തുടര്‍ന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് ട്വിറ്ററില്‍ പങ്കുവെച്ചു. ഇതിനിടയില്‍ നയന്‍സ് ചെന്നൈയില്‍ പുതിയ വീടു വാങ്ങിയതായും കാമുകന് ആഢംബര കാര്‍ സമ്മാനമായി നല്‍കിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 
ഈ ബന്ധമാണ് ഇപ്പോള്‍ രഹസ്യവിവാഹത്തിലേക്ക് നീങ്ങുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.