ബിജു ബോളിവുഡിലെത്തുമ്പോള്‍ ആരാകും ആക്ഷന്‍ ഹീറോ?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2017 01:26 PM  |  

Last Updated: 28th October 2017 01:28 PM  |   A+A-   |  

nivin5

ചോക്ലേറ്റ് നായകനില്‍ നിന്നും നിവിന്‍ പോളി എന്ന നടന്റെ സ്ഥാനം മാറ്റിയ സിനിമയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. പൊലീസ് ഓഫീസര്‍ക്കൊപ്പം രണ്ടര മണിക്കൂര്‍ പ്രേക്ഷകരെ ഒരു റൈഡിന് കൊണ്ടുപോയ എബ്രിഡ് ഷൈനിന്റെ ആക്ഷന്‍ ഹീറോ ബിജു ബോളിവുഡിലെത്തുമ്പോള്‍ ആരാകും ബിജുവാകുക? 

റീമേക്ക് ചെയ്യാന്‍ അജയ് ദേവഗണും, സംവിധായകന്‍ രോഹിത് ഷെട്ടിയും കണ്ടുവെച്ചിരിക്കുന്ന അടുത്ത ദക്ഷിണേന്ത്യന്‍ സിനിമ ആക്ഷന്‍ ഹീറോ ബിജുവാണെന്നാണ് വാര്‍ത്തകള്‍. 

മേക്കിങ്ങിന്റെ പേരിലും, ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും വിജയം കൊയ്ത സിനിമയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ അജയ് ദേവഗണെത്തുന്നതിന് പുറമെ മറ്റ് താരങ്ങള്‍ ആരൊക്കെയാകുമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മോഹന്‍ലാലിന്റെ ദൃശ്യമായിരുന്നു ഇതിന് മുന്‍പ് അജയ് ദേവഗണ്‍ മലയാളത്തില്‍ നിന്നും ഹിന്ദിയിലെത്തിച്ചത്.