മമ്മൂക്ക പിറന്നാള്‍ ആഘോഷത്തിലാണ്: ആശംസകള്‍ നേര്‍ന്ന് ലാലേട്ടനും

പ്രായം തളര്‍ത്താത്ത സൗന്ദര്യവും അഭിനയ പാടവവുമായി ആസ്വാദകരെ പിന്നെയും പിന്നെയും ഞെട്ടിക്കുകയാണ് പ്രിയനടന്‍
മമ്മൂക്ക പിറന്നാള്‍ ആഘോഷത്തിലാണ്: ആശംസകള്‍ നേര്‍ന്ന് ലാലേട്ടനും

പ്രേഷകരുടെ പ്രിയതാരം മെഗാസ്റ്റാര്‍ മ്മൂട്ടിക്കിന്ന് പിറന്നാള്‍. ലോകത്തെ ഞെട്ടിയ്ക്കുന്ന സൗന്ദര്യവുമായി മമ്മൂട്ടി അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സിനിമാ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമൊക്കെ ആശംസകളുമായി എത്തുകയാണ്. പ്രായം തളര്‍ത്താത്ത സൗന്ദര്യവും അഭിനയ പാടവവുമായി ആസ്വാദകരെ പിന്നെയും പിന്നെയും ഞെട്ടിക്കുകയാണ് പ്രിയനടന്‍

മെഗാസ്റ്റാറിന് ആശംസയുമായി എത്തുന്നവരുടെ കൂട്ടത്തില്‍ മകന്‍ ദുല്‍ഖര്‍ സല്‍മാനുമുണ്ട്. വാപ്പച്ചിയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് ദുല്‍ഖര്‍ തന്റെ ആശംസയറിയിച്ചിരിക്കുന്നത്. എന്നെന്നും തന്നെക്കാള്‍ ചെറുപ്പമായ, ദുല്‍ഖറും മമ്മൂട്ടിയും കൂളിങ് ഗ്ലാസ് വെച്ച സെല്‍ഫിയ്‌ക്കൊപ്പം ശാന്തനായ വാപ്പച്ചിയ്ക്ക് പിറന്നാള്‍ ആശംകള്‍ എന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. രണ്ട് മണിക്കൂര്‍ മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഇതിനോടകം 4,969 ഷെയറുകളും ഒരു ലക്ഷത്തിലധികം ലൈക്കുകളുമാണ് ലഭിച്ചത്.

ആരാധകരും സിനിമാലോകവും പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കയാണ്. 'ഹാപ്പി ബര്‍ത്‌ഡേ മമ്മൂക്കാ' എന്നാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്കുവക്കുകയും ചെയ്തു. അമേരിക്കയില്‍ നിന്നാണ് പൃഥ്വിരാജ് ആശംസകള്‍ നേര്‍ന്നത്. എത്രയും പെട്ടന്ന് അദ്ദേഹത്തിനൊപ്പം വീണ്ടും ഒന്നിക്കാന്‍ ഭാഗ്യമുണ്ടാകട്ടേയെന്നും പൃഥ്വിരാജ് പറഞ്ഞു. 

അതേസമയം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് കരിയറില്‍ ഏറെ പ്രതീക്ഷയുള്ള ചില പ്രോജക്ടുകളുടെ സര്‍െ്രെപസ് അനൗണ്‍സ്‌മെന്റ് നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രേഷകര്‍. പലകാലങ്ങളിലായി വാര്‍ത്തകളില്‍ വന്നതും എന്നാല്‍ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് ഇതുവരെ നടക്കാത്തതുമായി ചില പ്രോജക്ടുകളുണ്ട്. ഇന്ന് അനൗണ്‍സ്‌മെന്റ് നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രോജക്ടുകള്‍ ഇവയില്‍ നിന്നുമാകാം.

1951 സെപ്റ്റംബര്‍ 7ന് ജനിച്ച മുഹമ്മദ് കുട്ടി എന്ന മമ്മുട്ടി മലയാളികളുടെ സ്വന്തം മമ്മൂക്കയായത് 1971 ശേഷമുള്ള ചലച്ചിത്ര രംഗത്തേക്കുള്ള കടന്നു വരവിലൂടെയാണ്. മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും , മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും, ഫിലിം ഫെയര്‍ പുരസ്‌ക്കാരവും ലഭിച്ച മമ്മൂട്ടിയെ 1998 ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിക്കുകയുംചെയ്തു.മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ, നിറക്കൂട്ട്, യാത്ര തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com