ഒടിയന്‍ മാണിക്യന്റെ വിശേഷങ്ങളുമായി മോഹന്‍ലാലിന്റെ വീഡിയോ വൈറലാകുന്നു. 46 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം പന്ത്രണ്ടായിരത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. മോഹന്‍ലാല്‍ തന്നെയാണ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഒടിയന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനോടൊപ്പം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരേയും ലാല്‍ തന്നെ പരിചയപ്പെടുത്തുന്നുണ്ട്. നിങ്ങളെപ്പോലെ എനിക്കും ഏറെ പ്രതീക്ഷയേകുന്ന കഥാപാത്രമാണ് മാണിക്യന്‍ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. കാശിയില്‍ വെച്ച് ചിത്രീകരിച്ചിരിക്കുന്ന വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്.
1950 നും 1990 നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചോടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ