അദ്‌നാന്‍ സമിയുടെ കുഞ്ഞിനൊപ്പം കളിച്ച് പ്രധാനമന്ത്രി

കുഞ്ഞിന്റെ കവിളുപിടിച്ച് മോദി കളിപ്പിക്കുന്ന ചിത്രമാണ് അദ്‌നാന്‍ സമി ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്
അദ്‌നാന്‍ സമിയുടെ കുഞ്ഞിനൊപ്പം കളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അദ്‌നാന്‍ സമിക്കും നരേന്ദ്ര മോദിയും ഒപ്പമുള്ള ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നത്. ഒരു വയസ് മാത്രം പ്രായമുള്ള അദ്‌നാന്‍ സമിയുടെ കുഞ്ഞ് മെദീനയെ പ്രധാനമന്ത്രി കൗതുകത്തോടെ കളിപ്പിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

വെള്ളിയാഴ്ചയായിരുന്നു അദ്‌നാന്‍ സമിയും കുടുംബവും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. 40 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. കൂടിക്കാഴ്ചയ്ക്ക് ഇടയില്‍ അമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ കവിളുപിടിച്ച് മോദി കളിപ്പിക്കുന്ന ചിത്രമാണ് അദ്‌നാന്‍ സമി ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. 

പാക്കിസ്ഥാന്‍ ഗായകനായ അദ്‌നാന്‍ സമിക്ക് 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വം അനുവദിക്കുകയായിരുന്നു. രാജ്യത്ത് അസഹിഷ്ണുതാ വിവാദം ഉയര്‍ന്ന സമയത്ത്, തനിക്ക് അങ്ങിനെ അനുഭവപ്പെട്ടിട്ടില്ലെന്നും അദ്‌നാന്‍ സമി വ്യക്തമാക്കിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com