പൈറസി വെബ്‌സൈറ്റ്‌; അഡ്മിനെ പൂട്ടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത് നടന്‍ വിശാല്‍

തമിഴ് സിനിമയ്ക്ക് തലവേദന ഉണ്ടാക്കിയിരുന്ന സൈറ്റിന്റെ അഡ്മിനെ പൂട്ടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത് നടന്‍ വിശാല്‍
പൈറസി വെബ്‌സൈറ്റ്‌; അഡ്മിനെ പൂട്ടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത് നടന്‍ വിശാല്‍

റിലിസ് ചെയ്ത് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പ് സിനിമ ഇന്റര്‍നെറ്റിലെത്തുന്നത് കഴിഞ്ഞ കുറേ നാളുകളായി തമിഴ് സിനിമാ മേഖലയെ വട്ടം കറക്കിയിരുന്നു. എന്നാല്‍ തമില്‍ഗണ്‍.ഇന്‍ എന്ന വെബ്‌സൈറ്റിന്റെ അഡ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത തമിഴ് സിനിമാ ലോകത്തിന് ആശ്വാസം നല്‍കി. 

Tamilgun.in എന്ന വെബ്‌സൈറ്റിന്റെ അഡ്മിനായ ഗൗരി ശങ്കറിന്റെ അറസ്റ്റിന് വഴി വെച്ചത് തമിഴ് നടന്‍ വിശാലിന്റെ നീക്കങ്ങള്‍ കൂടിയാണെന്നതും പ്രേക്ഷകരിലും സിനിമാ ലോകത്തും ഒരേപോലെ കൗതുകം ഉണര്‍ത്തി. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിന്റ് കൂടിയാണ് വിശാല്‍. 

ഇതിന് മുന്‍പ് 2014ലും വിശാല്‍ നേരിട്ടെത്തി തിരുപ്പൂരിലെ ഒരു സിഡി ഷോപ്പ് റെയ്ഡ് ചെയ്യുകയും പൈറേറ്റഡ് സിഡികള്‍ ഇവിടെ നിന്നും കണ്ടെടുക്കുകയും ചെയ്തിരുന്നു. വിശാലിന്റെ ഏറ്റവും പുതിയ സിനിമയായ തുപ്പറിവാളന്‍ തീയറ്ററിലെത്തുന്നതിന് മുന്നോടിയായാണ് പുതിയ സിനിമകള്‍ ഇന്റര്‍നെറ്റിലൂടെ പുറത്ത് വിടുന്ന പ്രധാനപ്പെട്ട വെബ്‌സൈറ്റിന്റെ അഡ്മിനെ വിശാല്‍ കുടുക്കിയിരിക്കുന്നത്. 

ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്ന അഡ്മിന് മറ്റ് 33 അനധികൃത വെബ്‌സൈറ്റുകളുടെ കൂടി ഭാഗമാണെന്നാണ് നിഗമനം. ഇതില്‍ പോണ്‍ സൈറ്റുകളും ഉള്‍പ്പെടുന്നു. തമിഴ് സിനിമാ മേഖലയ്ക്ക് തലവേദന ഉണ്ടാക്കിയ തമിഴ്‌റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിന് പിന്നിലും ഇയാള്‍ തന്നെയാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

സിംഗം 3ന്റെ റിലീസിന് മുന്‍പ് തമിള്‍റോക്കേഴ്‌സ് സിനിമയുടെ നിര്‍മാതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. സിംഗം3 തീയറ്ററില്‍ റിലീസ് ആകുന്ന അതേ സമയം തന്നെ ഇന്റര്‍നെറ്റിലും റിലീസ് ചെയ്യുമെന്നായിരുന്നു ഇവരുടെ ഭീഷണി. അജിതിന്റെ വിവേഗവും സിനിമയുടെ റിലീസ് ദിവസം തന്നെ തമിള്‍റോക്കേഴ്‌സ് എന്ന സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com