ജിമിക്കി കമ്മല്‍ മര്‍ഡോക്കിന്റെ കൈകളിലേക്ക്; ഇനി ലോകം മുഴുവന്‍ തരംഗമാക്കും

സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ വിദ്യാര്‍ഥികള്‍ ജിമിക്കി കമ്മലിനായി ചുവടുവെച്ചത്‌ സമൂഹമാധ്യമങ്ങളിലൂടെ കൂടുതല്‍ പ്രചരിപ്പിക്കാനാണ് ധാരണ
ജിമിക്കി കമ്മല്‍ മര്‍ഡോക്കിന്റെ കൈകളിലേക്ക്; ഇനി ലോകം മുഴുവന്‍ തരംഗമാക്കും

ജിമിക്കി കമ്മല്‍ തീര്‍ത്ത തരംഗം ഉടനെയൊന്നും അവസാനിക്കാന്‍ ഇടയില്ല. അമേരിക്കന്‍ താരം ജിമ്മി കിമ്മലിന്റെ അടുത്തേക്ക് വരെ എത്തിപ്പെട്ട ജിമിക്കി കമ്മല്‍ ലോക രാജ്യങ്ങളിലും ഇനി വൈറലാകും. ഇതിനായി മര്‍ഡോക്കിന്റെ കമ്പനി ജിമിക്കി കമ്മല്‍ ഏറ്റെടുത്തു കഴിഞ്ഞു. 

നിര്‍മല്‍ ഇന്‍ഫോപാര്‍ക്കിലെ വിദ്യാര്‍ഥികളും, അധ്യാപകരും ജിമിക്കി കമ്മലിനൊപ്പം ഓണാഘോഷത്തില്‍ ചുവടുവെച്ച വീഡിയോയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒന്നര കോടിയിലധികം പേരാണ് വീഡിയോ കണ്ടത്. 

ഇപ്പോള്‍ ഈ വീഡിയോ കൂടുതല്‍ പ്രചരിപ്പിക്കുന്നതിനായി ധാരണയിലെത്തിയിരിക്കുകയാണ് മര്‍ഡോക്കിന്റെ അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് കോര്‍പ്പറേഷനും, യുകെ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും. 

സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ വിദ്യാര്‍ഥികള്‍ ജിമിക്കി കമ്മലിനായി ചുവടുവെച്ചത്‌ സമൂഹമാധ്യമങ്ങളിലൂടെ കൂടുതല്‍ പ്രചരിപ്പിക്കാനാണ് ധാരണ. ടിവി ചാനലുകള്‍, ന്യൂസ് കോര്‍പ്പറേഷന്റെ അനുബന്ധ കമ്പനിയായ സ്റ്റോറിഫുള്‍ എന്നിവയിലൂടെ ജിമിക്കി കമ്മല്‍ ലോകം മുഴുവന്‍ തംരഗമാക്കാനാണ് ശ്രമം. അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ വമ്പന്മാരായ മീഡിയ ഗ്രൂപ്പുകള്‍ക്ക് ഈ വീഡിയോ നേരിട്ട് ഉപയോഗിക്കാന്‍ കരാര്‍ അനുവാദം നല്‍കുന്നു. 

ഇതിലൂടെ ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ജിമ്മി കിമ്മല്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനം അറിയിച്ചതോടെയാണ് വീഡിയോ ലോകം മുഴുവന്‍ വൈറലാക്കാനുള്ള ശ്രമം ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com