ന്യൂട്ടന് ഓസ്‌കാര്‍ നാമനിര്‍ദേശം; മാവോയിസ്റ്റും സര്‍ക്കാരുകളും തമ്മിലുള്ള വടംവലിയെ പരിഹസിക്കുന്ന സിനിമ

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീന മേഖലയിലേക്ക് പോകേണ്ടി വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കഥയാണ് സിനിമ പറയുന്നത്
ന്യൂട്ടന് ഓസ്‌കാര്‍ നാമനിര്‍ദേശം; മാവോയിസ്റ്റും സര്‍ക്കാരുകളും തമ്മിലുള്ള വടംവലിയെ പരിഹസിക്കുന്ന സിനിമ

രാജ്കുമാര്‍ റാവുവിന്റെ ന്യൂട്ടന് ഓസ്‌കാര്‍ നാമനിര്‍ദേശം. നടന്‍ രാജ്കുമാര്‍ റാവുവാണ് തന്റെ സിനിമ ഔദ്യോഗികമായി ഓസ്‌കാറിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത എല്ലാവരേയും അറിയിച്ചത്.

സെപ്തംബര്‍ 22നായിരുന്നു ന്യൂട്ടന്റെ റിലീസ്‌. അടുത്തിടെ പുറത്തിറങ്ങിയതില്‍ രാഷ്ട്രീയ ആക്ഷേപഹാസ്യം നിറഞ്ഞ മികച്ച ചിത്രമാണ് ന്യൂട്ടന്‍ എന്നാണ് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം വിലയിരുത്തലുകള്‍ ഉയരുന്നത്. സര്‍ക്കാരും, മാവോയിസ്റ്റുകളും തമ്മിലുള്ള പോരാട്ടത്തെ ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ ചേര്‍ത്ത് തയ്യാറാക്കിയിരിക്കുന്ന സിനിമയാണ് ന്യൂട്ടന്‍. 

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീന മേഖലയിലേക്ക് പോകേണ്ടി വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കഥയാണ് സിനിമ പറയുന്നത്.

അമിത് വി മസുര്‍ക്കര്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയില്‍ പങ്കജ് തൃപതി, അഞ്ജലി പടില്‍, രഘുഭീര്‍ യാദവ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

20016ല്‍ ഇന്ററോഗേഷനായിരുന്നു ഇന്ത്യയില്‍ നിന്നും ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. 2001ല്‍ മികച്ച വിദേശ സിനിമ വിഭാഗത്തില്‍ ആമിര്‍ഖാന്റെ ലഗാനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com