പത്മാവതിയുടെ പോസ്റ്ററുകള്‍ കത്തിച്ചു; റിലീസ് അനുവദിക്കില്ലെന്ന് രജ്പുത്ത് സംഘടന

പത്മാവതിയില്‍ അലാവുദ്ധിന്‍ ഖില്‍ജിയെ പരാമര്‍ശിക്കുന്ന രീതിക്കെതിരെയാണ് ശ്രീ രജ്പുത് കര്‍നി സേന പ്രതിഷേധം ഉയര്‍ത്തുന്നത്
പത്മാവതിയുടെ പോസ്റ്ററുകള്‍ കത്തിച്ചു; റിലീസ് അനുവദിക്കില്ലെന്ന് രജ്പുത്ത് സംഘടന

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി രജ്പുത് വിഭാഗം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പത്മാവതിയുടെ പോസ്റ്ററുകള്‍ കത്തിച്ച സംഘം സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കുന്നു. 

ദീപിക പദുക്കോണ്‍ പ്രധാനവേഷത്തിലെത്തുന്ന പത്മാവതിയില്‍ അലാവുദ്ധിന്‍ ഖില്‍ജിയെ പരാമര്‍ശിക്കുന്ന രീതിക്കെതിരെയാണ് ശ്രീ രജ്പുത് കര്‍നി സേന പ്രതിഷേധം ഉയര്‍ത്തുന്നത്. മാത്രമല്ല, സിനിമയിലെ ചരിത്രപരമായ ഘടകങ്ങള്‍ സിനിമയില്‍ പറയുന്നതിനേയും ഇവര്‍ എതിര്‍ക്കുന്നു. 

ദിപീകയുടെ പത്മാവതിയുടെ പോസ്റ്ററിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകരണം ലഭിച്ചിരുന്നു. എന്നാല്‍  രാജ്മന്ദിര്‍ എന്ന സിനിമാ ഹാളിനുള്ളില്‍ രജ്പുത് സംഘടനാ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ കത്തിക്കുകയായിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് നേരത്തെ ബന്‍സാലിക്ക് നേരെ സംഘടനാ പ്രവര്‍ത്തകര്‍ കയ്യേറ്റശ്രമവും നടത്തിയിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തങ്ങള്‍ക്കും, ചരിത്രകാരന്മാര്‍ക്കും മുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കാമെന്ന് ബന്‍സാലി വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ആരും ഞങ്ങളെ സമീപിച്ചിട്ടില്ലെന്നും രജ്പുത് സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. ഡിസംബര്‍ ഒന്നിനാണ് പത്മാവധി റിലീസ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com