ആ ഫോട്ടോ ലീക്കായതെങ്ങനെയാണെന്നറിയില്ല: സംയുക്തവര്‍മ്മ

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങളെല്ലാം രണ്ട് വര്‍ഷം മുന്‍പ് മൈസൂര്‍ അഷ്ടാംഗ യോഗശാലയില്‍ പഠിച്ച സമയത്തെ ഫോട്ടോകളാണെന്നാണ് താരം പറയുന്നത്.
ആ ഫോട്ടോ ലീക്കായതെങ്ങനെയാണെന്നറിയില്ല: സംയുക്തവര്‍മ്മ

സംയുക്തവര്‍മ്മ അതികഠിനമായ യോഗാഭ്യാസങ്ങള്‍ ചെയ്യുന്ന ചിത്രങ്ങള്‍ ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പക്ഷേ, സംയുക്ത യോഗ ചെയ്യാന്‍ തുടങ്ങിയിട്ട് പതിനഞ്ചു വര്‍ഷത്തോളമായി. അഡ്വാന്‍സ്ഡ് ലെവലില്‍ വിധിപ്രകാരം യോഗ ചെയ്യാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷമായി.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങളെല്ലാം രണ്ട് വര്‍ഷം മുന്‍പ് മൈസൂര്‍ അഷ്ടാംഗ യോഗശാലയില്‍ പഠിച്ച സമയത്തെ ഫോട്ടോകളാണെന്നാണ് താരം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ താന്‍ അത്ര ആക്ടീവല്ലാഞ്ഞിട്ടും ആ ചിത്രങ്ങള്‍ എങ്ങനെ പ്രചരിച്ചുവെന്ന് അറിയില്ലെന്നും സംയുക്ത പറഞ്ഞു. ഒരു ഫോട്ടോ പോലും താന്‍ പോസ്റ്റ് ചെയ്തതല്ലെന്നും ഫോട്ടോസ് നെറ്റില്‍ വന്നത് മറ്റൊരാള്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്നുകൂടി താരം കൂട്ടിച്ചേര്‍ത്തു.

സര്‍ട്ടിഫൈഡ് യോഗ ഇന്‍സ്ട്രക്ടറാണ് സംയുക്ത. അതുകൂടാതെ, മൈസൂര്‍ അഷ്ടാംഗ യോഗശാലയില്‍ നിന്ന് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സും ചെയ്തിട്ടുണ്ട്. ഫിറ്റ്‌നസ് മാത്രം ലക്ഷ്യമാക്കിയല്ല സംയുക്തയും യോഗ ചെയ്യുന്നത്. മെലിയുക എന്നതിനപ്പുറം യോഗ ചെയ്യുമ്പോള്‍ കിട്ടുന്ന കോണ്‍ഫിഡന്‍സാണ് തനിക്ക് പ്രധാനമെന്നും താരം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com