മന്യ എങ്ങും പോയിട്ടില്ല.. കുടുംബവും കുഞ്ഞുമൊക്കെയായി ഇവിടെയുണ്ട്: ചിത്രങ്ങള്‍ കാണാം

മന്യ അഭിനയിച്ച ചിത്രങ്ങള്‍ പുറത്തിറങ്ങി വര്‍ഷം കുറേയായെങ്കിലും ഇന്നും പ്രേക്ഷകര്‍ താരത്തെ ഓര്‍ത്തിരിക്കുന്നുണ്ട്. 
മന്യ എങ്ങും പോയിട്ടില്ല.. കുടുംബവും കുഞ്ഞുമൊക്കെയായി ഇവിടെയുണ്ട്: ചിത്രങ്ങള്‍ കാണാം

ഒരു കാലത്ത് മലയാളത്തിലെ പ്രിയനായികമാരിലൊരാളായിരുന്നു മന്യ. അന്യഭാഷക്കാരിയായിട്ടും മലയാളി പ്രേഷകര്‍ ഇവരെ നെഞ്ചോട് ചേര്‍ത്തു. മന്യയുടെ നിഷ്‌കളങ്കമായ ചിരിയും പ്രസരിപ്പുമൊക്കെയായിരിക്കാം ഇതിനു കാരണം. ഗോതമ്പിന്റെ നിറമുള്ള, വലിയ കണ്ണുകളുള്ള ആ സുന്ദരിയെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. മന്യ അഭിനയിച്ച ചിത്രങ്ങള്‍ പുറത്തിറങ്ങി വര്‍ഷം കുറേയായെങ്കിലും ഇന്നും പ്രേക്ഷകര്‍ താരത്തെ ഓര്‍ത്തിരിക്കുന്നുണ്ട്. 

താരത്തിനെ കാണാതെ വിഷമിച്ചവര്‍ക്കൊക്കെ ആശ്വാസമേകിക്കൊണ്ട് ഇപ്പോള്‍ കുഞ്ഞിനോടൊപ്പമുള്ള മന്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മന്യയുടെയും കുഞ്ഞിന്റെയും ഏറ്റവും പുതിയ ക്യൂട്ട് ചിത്രങ്ങള്‍ തരംഗമായിരിക്കുകയാണ്.

ലോഹിതദാസ് സംവിധാനം ചെയ്ത് ദിലീപ് നായകനായ ജോക്കറിലൂടെയാണ് മന്യ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കുഞ്ഞിക്കൂനന്‍, വണ്‍മാന്‍ ഷോ, രാക്ഷസരാജാവ്, വക്കാലത്ത് നാരായണ്‍കുട്ടി, അപരിചിതന്‍, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, സ്വപ്‌നക്കൂട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. 2008ല്‍ സത്യ പട്ടേലിനെ വിവാഹം കഴിച്ചതോടെ മന്യ അഭിനയരംഗം വിട്ടു. ഇപ്പോള്‍ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം.

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡില്‍ പങ്കെടുത്ത മന്യയുടെ ചിത്രങ്ങള്‍ മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മഞ്ജു വാര്യര്‍ക്കും ഗീതുമോഹന്‍ദാസിനുമൊപ്പമായിരുന്നു താരം പ്രത്യക്ഷപ്പെട്ടിരുന്നത്. ചിത്രങ്ങള്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com