സല്‍മാന്‍ ഖാനും ഒരു കുഞ്ഞിനെ വേണം; പക്ഷെ വിവാഹം കഴിക്കാന്‍ തയ്യാറല്ല

ഷാരുഖ് ഖാനും, കരണ്‍ ജോഹറിനും, തുഷാര്‍ കപൂറിനും ശേഷം സല്‍മാന്‍ ഖാനും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്
സല്‍മാന്‍ ഖാനും ഒരു കുഞ്ഞിനെ വേണം; പക്ഷെ വിവാഹം കഴിക്കാന്‍ തയ്യാറല്ല

ഷാരുഖ് ഖാനും, കരണ്‍ ജോഹറിനും, തുഷാര്‍ കപൂറിനും ശേഷം സല്‍മാന്‍ ഖാനും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് എന്ന വാര്‍ത്തയാണ് ബോളിവുഡ് ലോകത്ത് നിന്നും വരുന്നത്. വാടക ഗര്‍ഭപാത്രം ധരിക്കാന്‍ ആളെ തിരയുകയാണെന്നാണ് എന്റര്‍ടെയ്ന്‍മെന്റ് പോര്‍ട്ടലായ ദുനിയന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. 

വാര്‍ത്ത വന്നതിന് പിന്നാലെ സല്‍മാന്റെ കുഞ്ഞിനായുള്ള ആഗ്രഹം ഇന്റര്‍നെറ്റില്‍ വൈറലാവുകയും ചെയ്തു. ബോളിവുഡിനകത്തും പുറത്തുമുള്ള താരങ്ങളുമായി സല്‍മാന് റിലേഷന്‍ഷിപ്പുകള്‍ ഉണ്ടായിരുന്നു എങ്കിലും, അവയൊന്നും ഇപ്പോള്‍ വിവാഹത്തിലേക്ക് എത്താന്‍ സാധ്യതയില്ലത്തതോടെയാണ് സല്‍മാന്‍ വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. 

ഈ ഡിസംബറില്‍ 52ലേക്കെത്തുന്ന സല്‍മാന്‍ അച്ഛനാകണമെന്ന് സല്‍മാന്റെ അമ്മ സല്‍മ ഖാനാണ് ആഗ്രഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹിതരാകാത്തവര്‍ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കുന്നതില്‍ നിയമം കര്‍ശ നിയന്ത്രണങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. എങ്കിലും ഏതാനും വര്‍ഷത്തിനുള്ളില്‍ തന്നെ സല്‍മാന്‍ കുഞ്ഞിനെ സ്വന്തമാക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com