രാമലീലയും ഉദാഹരണം സുജാതയും ഇന്ന്; ബോക്‌സ് ഓഫീസില്‍ ജയം ആര്‍ക്കൊപ്പം?

ഉദാഹരണം സുജാതയും രാമലീലയ്‌ക്കൊപ്പം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നതോടെ തീയറ്ററില്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍
രാമലീലയും ഉദാഹരണം സുജാതയും ഇന്ന്; ബോക്‌സ് ഓഫീസില്‍ ജയം ആര്‍ക്കൊപ്പം?

നായകന്‍ വില്ലനായപ്പോള്‍ റിലീസ് നീണ്ടുപോയ രാമലീല സിനിമ ഇന്ന് തിയറ്ററുകളില്‍. ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുന്നതിന് ഇടയിലാണ് സിനിമ റിലീസ് ചെയ്യുന്നത്. മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും രാമലീലയ്‌ക്കൊപ്പം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നതോടെ തീയറ്ററില്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും. 

ജൂലൈ 21നായിരുന്നു രാമലീലയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജൂലൈ പത്തിന് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പൊലീസ് കസ്റ്റഡിയിലായതോടെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. ഓണം റിലീസായി രാമലീല എത്തുമെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സെപ്തംബര്‍ 28ലേക്ക് റിലീസ് മാറ്റുകയായിരുന്നു. 

ദിലീപിന്റെ ജയില്‍ വാസത്തിനൊപ്പം സിനിമയുടെ ട്രെയിലറുകളും പോസ്റ്ററുകളും പുറത്തിറങ്ങിയതില്‍ ദിലീപിന്റെ യഥാര്‍ഥ ജീവിതത്തോടുള്ള സാമ്യവും വാര്‍ത്തയായിരുന്നു. തന്റെ നിരപരാധിത്വം തെളിയിച്ച് പുറത്തുവരുന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ദിലീപ് രാമലീലയില്‍ എത്തുന്നത്. 

അരുണ്‍ ഗോപിയുടെ ആദ്യ സംവിധാന സംരഭമാണ് രാമലീല. പ്രയാഗ മാര്‍ട്ടിനാണ് ദിലീപിന്റെ നായികയായി എത്തുന്നത്. ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ സിനിമയുടെ മുന്നേറ്റത്തെ ബാധിക്കില്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. 

കോളനിവാസിയായ സുജാത എന്ന വീട്ടമ്മയുടെ വേഷത്തിലെത്തുന്ന മഞ്ജുവിന്റെ ഉദാഹരണം സുജാതയാണ് രാമലീലയ്ക്ക് തീയറ്ററില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്.

ഉദാഹരണം സുജാതയിലെ ഗാനങ്ങള്‍ക്കുള്‍പ്പെടെ വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. മമത മോഹന്‍ദാസ്, നെടുമുടി വേണു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com