സോനം കപൂറിന് ഇടംവലം തിരിയാന്‍ വയ്യ; അതീവ ശ്രദ്ധാലുവായ അച്ഛന്‍ ക്യാമറയില്‍ കുടുങ്ങിയപ്പോള്‍

അതീവ ശ്രദ്ധാലുവായ പിതാവ് ക്യാമറയില്‍ കുടുങ്ങി എന്ന പറഞ്ഞ് അനില്‍ കപൂര്‍ തന്നെയായിരുന്നു ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്
സോനം കപൂറിന് ഇടംവലം തിരിയാന്‍ വയ്യ; അതീവ ശ്രദ്ധാലുവായ അച്ഛന്‍ ക്യാമറയില്‍ കുടുങ്ങിയപ്പോള്‍

ബോളിവുഡിലെ മറ്റ് അച്ഛന്മാരെ പോലെയല്ല അനില്‍ കപൂര്‍ എന്നാണ് പറയാറ്. സോനം കപൂറിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയാണ്. ആ ശ്രദ്ധ ക്യാമറയില്‍ കുടുങ്ങിയതാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ കൗതുകമുണര്‍ത്തി വൈറലാവുന്നത്. 

തന്റെ ഫോണില്‍ നോക്കി നില്‍ക്കുകയാണ് സോനം കപൂര്‍. തൊട്ടുപിന്നില്‍ നിന്നും അനില്‍കപൂര്‍ എത്തി നോക്കുന്നതും കാണാം. അതീവ ശ്രദ്ധാലുവായ പിതാവ് ക്യാമറയില്‍ കുടുങ്ങി എന്ന പറഞ്ഞ് അനില്‍ കപൂര്‍ തന്നെയായിരുന്നു ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്. 

 

A post shared by anilskapoor (@anilskapoor) on

തോക്കുകള്‍ മനുഷ്യരെ കൊല്ലില്ല, പക്ഷെ സുന്ദരിമാരായ പെണ്‍കുട്ടികളുടെ ഡാഡിമാര്‍ക്ക് ഒരു രക്ഷയുമുണ്ടാകില്ലെന്നും ചിത്ത്രതോടൊപ്പം അനില്‍ കപൂര്‍ എഴുതി. ചിത്രം വൈറലായതിന് പിന്നാലെ സോനത്തിന്റെ ബോയ്ഫ്രണ്ടായി ബോളിവുഡ് ലോകം പറയുന്ന ആനന്ദ് അഹൂജയും ഇന്‍സ്റ്റഗ്രാമിലെ അച്ഛന്റേയും മകളുടേയും ഫോട്ടോയ്ക്ക് കമന്റുമായെത്തി. 

 

A post shared by sonamkapoor (@sonamkapoor) on

ഇറ്റ്‌സ് ടോട്ടലി അലൗഡ് എന്നായിരുന്നു ആനന്ദ് എഴുതിയത്. വോഗ് വിമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡില്‍ എത്തിയപ്പോഴായിരുന്നു അനില്‍ കപൂറിന്റേയും, സോനം കപൂറിന്റേയും കൗതുകകരമായ നിമിശം ക്യാമറയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com