ബോളിവുഡ് താരം ടോം അള്‍ട്ടര്‍ അന്തരിച്ചു; വില്ലനായത് സ്‌കിന്‍ കാന്‍സര്‍

കലയ്ക്കും സിനിമയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2008ല്‍ രാജ്യം ഇദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു
ബോളിവുഡ് താരം ടോം അള്‍ട്ടര്‍ അന്തരിച്ചു; വില്ലനായത് സ്‌കിന്‍ കാന്‍സര്‍

മുംബൈ: പ്രമുഖ ബോളിവുഡ് സിനിമ ടെലിവിഷന്‍ താരവും പത്മശ്രീ ജേതാവുമായ ടോം അള്‍ട്ടര്‍(67) അന്തരിച്ചു. സ്‌കിന്‍ കാന്‍സറിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 

വസതിയില്‍ വെച്ചായിരുന്നു മരണമെന്ന് കുടുംബം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സ്‌കിന് കാന്‍സര്‍ നാലാം സ്റ്റേജിലേക്ക് കടന്നതോടെ ടോം അള്‍ട്ടര്‍ രണ്ടാഴ്ച മുന്‍പ് മുംബൈ സെയ്ഫീ ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു.

അമേരിക്കന്‍ വംശജനായ ഇന്ത്യന്‍ അഭിനേതാവായിരുന്നു ടോം. ഉത്തരാഖണ്ഡിലെ മുസൂരിയിലായിരുന്നു താമസം. കലയ്ക്കും സിനിമയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2008ല്‍ രാജ്യം ഇദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. 

ഹിന്ദിയും ഉര്‍ദുവും അനായാസമായി സംസാരിച്ചിരുന്ന അദ്ദേഹം ടെലിവിഷന്‍ ഷോകള്‍ക്ക് പുറമെ 300ല്‍ അധികം സിനിമകളിലും അഭിനയിച്ചു. 1976ല്‍ പുറത്തിറങ്ങിയ ചരസ് ആയിരുന്നു അള്‍ട്ടറിന്റെ ആദ്യ സിനിമ. സത്യജിത് റേയുടെ ശത്രഞ്ച് കെ കില്ലാടി, ശ്യാം ബെനെഗലിന്റെ ജുനൂന്‍, മനോജ് കുമാറിന്റെ ക്രാന്തി എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com