'ഓഡിയോ ലോഞ്ചില്‍ നിന്ന് സംഗീത സംവിധായകനെ തന്നെ ഒഴിവാക്കി'; വീഡിയോ ഇട്ടില്ലെന്ന ഗോപി സുന്ദറിന്റെ പരാതി അവസാനം പരിഹരിച്ചു

ഓഡിയോ ലോഞ്ചില്‍ സംഗീത സംവിധാനാണ പ്രധാന താരമെന്നിരിക്കെ തന്നെ ഒഴിവാക്കിയതാണ് ഗോപി സുന്ദറിനെ ചൊടിപ്പിച്ചത്
'ഓഡിയോ ലോഞ്ചില്‍ നിന്ന് സംഗീത സംവിധായകനെ തന്നെ ഒഴിവാക്കി'; വീഡിയോ ഇട്ടില്ലെന്ന ഗോപി സുന്ദറിന്റെ പരാതി അവസാനം പരിഹരിച്ചു


ദിലീപ് ചിത്രം കമ്മാരസംഭവം ഓഡിയോ ലോഞ്ചിലെ തന്റെ പ്രസംഗത്തിന്റെ വീഡിയോ യൂട്യൂബില്‍ ഇട്ടിട്ടില്ലെന്ന് സംഗീത സംവിധായകന്‍ ഗോപിസുന്ദറിന്റെ പരാതി. ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ഗോപിസുന്ദര്‍ തന്റെ പ്രസംഗം ഒഴിവാക്കിയതായി പറഞ്ഞത്. ചിത്രത്തിന്റെ പ്രമോട്ടര്‍മാരെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഗോപി സുന്ദറിന്റെ പോസ്റ്റ് വൈറലായതോടെ അദ്ദേഹത്തിന്റെ പ്രസംഗം പുറത്തുവന്നു. തുടര്‍ന്ന്  പരാതി തീര്‍ന്നു എന്ന് പറഞ്ഞ് മറ്റൊരു പോസ്റ്റും അദ്ദേഹമിട്ടു.

ഓഡിയോ ലോഞ്ചില്‍ സംഗീത സംവിധാനാണ പ്രധാന താരമെന്നിരിക്കെ തന്നെ ഒഴിവാക്കിയതാണ് ഗോപി സുന്ദറിനെ ചൊടിപ്പിച്ചത്. തമാശരൂപത്തിലായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. 'കമ്മാരസംഭവം ഓഡിയോ ലോഞ്ചില്‍ മ്യൂസിക് ഡയറക്ടറുടെ സ്പീച്ച് ആരും യൂട്യൂബില്‍ ഇട്ടിട്ടില്ല. ആരുടെയും കയ്യില്‍ ഉണ്ടെങ്കില്‍ എനിക്ക് അയച്ചു തരൂ. സംഗീത സംവിധായകനെ ഒഴിവാക്കിയ പ്രമോഷന്‍ ടീമിന് നന്ദി'. ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

തുടര്‍ന്ന് പാട്ടിന്റെ വീഡിയോ പുറത്തുവിട്ടതോടെ ഇത് ഷെയര്‍ ചെയ്തുകൊണ്ട് മറ്റൊരു പോസ്റ്റും ഗോപി സുന്ദറിട്ടു. 'ഹാവൂ എന്റെ പരാതി തീര്‍ന്നു, നന്ദി. കരയുന്ന കുട്ടിക്കേ പാലുള്ളൂ. എന്തായാലും വളരെ സന്തോഷമുണ്ട്, എന്റെ വികാരങ്ങളെ ബഹുമാനിച്ചതിന്. ആരെയും കുറ്റം പറയുന്നില്ല. ഇത് ഇങ്ങനെയാണ്. ജയ് കുമാര സംഭവം' എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്. 

എന്നാല്‍ ഇത് പ്രൊമോഷന്‍ ടീമിന്റെ കൈയില്‍ നിന്നുണ്ടായ തെറ്റല്ലെന്ന് മനസിലായെന്ന് പറഞ്ഞ് മറ്റൊരു പോസ്റ്റ് ഇട്ടിരിക്കുകയാണ് ഗോപി സുന്ദര്‍. 'അതൊരു ടെക്‌നിക്കല്‍ മിസ്റ്റേക്കായിരുന്നു. ക്ഷമിക്കൂ, പ്രീയപ്പെട്ട പ്രമോട്ടേഴ്‌സ്. ഭാവിയില്‍ ഇത്തരം ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ മറ്റുള്ള കലാകാരന്മാര്‍ക്കുണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു.' കൂടെ നിന്ന ഫേയ്‌സ്ബുക് സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഗോപി സുന്ദര്‍ പോസ്റ്റ് അവസാനിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com