ഇത് മന്‍മോഹന്‍സിങ്ങ് തന്നെ അല്ലേ? ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ പോസ്റ്റര്‍ കണ്ട് ഞെട്ടി ആരാധകര്‍

ചിത്രത്തില്‍ അനുപം ഖേറാണ് മന്‍മോഹന്‍സിങ്ങിന്റേ വേഷത്തില്‍ എത്തുന്നത്
ഇത് മന്‍മോഹന്‍സിങ്ങ് തന്നെ അല്ലേ? ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ പോസ്റ്റര്‍ കണ്ട് ഞെട്ടി ആരാധകര്‍

ചിത്രത്തില്‍ കാണുന്നത് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ അല്ല അനുപംഖേറിനെ ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാകുമല്ലേ... എന്നാല്‍ അതാണ് സത്യം. മന്‍മോഹന്‍സിങ്ങിന്റെ ജീവിത കഥ പറയുന്ന ദി ആക്‌സിഡന്റര്‍ പ്രൈം മിനിസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്. പോസ്റ്റര്‍ പുറത്തുവന്നതു മുതല്‍ ഇതിന് പിന്നാലെയാണ് ആരാധകര്‍. കാരണം ഇത് കണ്ടാല്‍ ആര്‍ക്കും മന്‍മോഹന്‍ സിങ്ങാണെന്നേ തോന്നൂ. ചിത്രത്തില്‍ അനുപം ഖേറാണ് മന്‍മോഹന്‍സിങ്ങിന്റേ വേഷത്തില്‍ എത്തുന്നത്. 

വിജയ് ഗുട്ടെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മായങ്ക് തിവാരിയും വിജയ് ഗുട്ടെയും ചേര്‍ന്നാണ്. പ്രധാനമന്ത്രിയായിരുന്ന സമയത്ത് മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദേശകനും രാഷ്ട്രീയ നിരീക്ഷകനുമായ സഞ്ജയ് ബാറു എഴുതിയ പുസ്തകമാണ് സിനിമയാകുന്നത്. 2004 ല്‍ മന്‍മോഹന്‍സിങ് അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള കാലഘട്ടമാണ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. സഞ്ജയ് ബാറുവായി അക്ഷയ് ഖന്നയും സോണിയ ഗാന്ധിയായി സുസെന്‍ ബര്‍നെറ്റുമാണ് എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com