'ചില്ലുയര്‍ത്തി റിവേഴ്‌സ് എടുക്ക്, അല്ലെങ്കില്‍ എന്റെ കൈയില്‍ നിന്ന് തല്ലുവാങ്ങും'; ഡ്രൈവറെ ചീത്തവിളിച്ചതിന് സെയ്ഫ് വിവാദത്തില്‍

വീഡിയോ വൈറലായതോടെ സെയ്ഫ് അലി ഖാനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി
'ചില്ലുയര്‍ത്തി റിവേഴ്‌സ് എടുക്ക്, അല്ലെങ്കില്‍ എന്റെ കൈയില്‍ നിന്ന് തല്ലുവാങ്ങും'; ഡ്രൈവറെ ചീത്തവിളിച്ചതിന് സെയ്ഫ് വിവാദത്തില്‍

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ വിധി കേള്‍ക്കാന്‍ എത്തിയ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ഡ്രൈവറോട് മോശമായി പെരുമാറിയത് വിവാദത്തില്‍. ജോധ്പൂരിലെ വിമാനത്താവളത്തിയപ്പോഴാണ് ഡ്രൈവറോട് മോശമായി പെരുമാറിയത്. വിധി പ്രസ്താവന കേള്‍ക്കാന്‍ കോടതിയില്‍ പോകാന്‍ വിമാനത്തില്‍ വന്നിറങ്ങിയതായിരുന്നു സെയ്ഫ് അലി ഖാന്‍. അപ്പോഴേക്കും മാധ്യമങ്ങള്‍ അദ്ദേഹത്തെ പൊതിഞ്ഞു. 

ഇതില്‍ കോപാകുലനായ സെയ്ഫ് ഡ്രൈവറോട് വണ്ടിയുടെ ചില്ല് ഉയര്‍ത്താനും വണ്ടി റിവേഴ്‌സ് എടുക്കാനും പറഞ്ഞ് അയാളോട് ദേഷ്യപ്പെടുകയായിരുന്നു. പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ തല്ലുകിട്ടുമെന്നാണ് സെയ്ഫ് ഡ്രൈവറോട് പറഞ്ഞത്. എഐഎയാണ് ഇതിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ സെയ്ഫ് അലി ഖാനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. 

സല്‍മാന്‍ ഖാന്‍ ഉള്‍പ്പെട്ട കേസിലാണ് ഇന്ന് വിധി പ്രഖ്യാപിച്ചത്. കേസില്‍ സല്‍മാന്‍ ഒഴികെയുള്ള എല്ലാവരേയും വെറുതെ വിട്ടു. സെയ്ഫ് അലി ഖാന്‍ കൂടാതെ സൊനാലി ബേന്ദ്ര, തബു എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. എന്നാല്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 1998ലാണ്  നടന്‍ സല്‍മാന്‍ഖാന്‍ ഉള്‍പ്പടെയുള്ള സംഘം കൃഷ്ണമാനിനെ വേട്ടയാടി കൊല്ലുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com