വയറ്റില്‍ കാന്‍സര്‍; എനിക്കിനി ഒന്നോ രണ്ടോ വര്‍ഷം മാത്രം: കെആര്‍കെ

വയറില്‍ കാന്‍സറാണെന്നും അര്‍ബുദം മൂന്നാം ഘട്ടം പിന്നിട്ടുമെന്നുമാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ കെആര്‍കെ വെളിപ്പെടുത്തിയിരിക്കുന്നത്
വയറ്റില്‍ കാന്‍സര്‍; എനിക്കിനി ഒന്നോ രണ്ടോ വര്‍ഷം മാത്രം: കെആര്‍കെ

മോഹന്‍ലാലിനെ ചോട്ടാ ഭീം എന്ന കാര്‍ട്ടൂണ്‍ കഥാപാത്രമെന്ന് പരിഹസിച്ചതോടെയാണ് കെആര്‍കെ എന്ന ബോളിവുഡിലെ സ്വയം പ്രഖ്യാപിത സിനിമാ നിരൂപകന്‍ കമാല്‍ റാഷിദ് ഖാന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെട്ടത്. പരിഹാസവും വിവാദ പ്രസ്താവനകളും മാത്രം ഇടംപിടിച്ചിരുന്ന കെആര്‍കെയുടെ ട്വീറ്റുകള്‍ എന്നും വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുന്നവയായിരുന്നു. എന്നാല്‍ ഇക്കുറി കെആര്‍ക്കെയുടെ ട്വീറ്റ് വിമര്‍ശകരെപോലും ഞെട്ടിച്ചിരിക്കുകയാണ്. തനിക്ക് വയറില്‍ കാന്‍സറാണെന്നും അര്‍ബുദം മൂന്നാം ഘട്ടം പിന്നിട്ടുമെന്നുമാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ കെആര്‍കെ വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ ഒന്നോ രണ്ടോ വര്‍ഷം മാത്രമേ ജീവിച്ചിരിക്കാന്‍ സാധ്യതയുള്ളു എന്ന് കുറിച്ച കെആര്‍കെ മരിക്കുന്നതിന് മുമ്പുള്ള തന്റെ രണ്ട് ആഗ്രഹങ്ങളും ട്വീറ്റില്‍ പങ്കുവെച്ചു. എ ഗ്രേഡ് സിനിമ നിര്‍മിക്കുക എന്നതും അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുക എന്നതുമാണ് അദ്ദേഹം പങ്കുവച്ച രണ്ട് ജീവിതാഭിലാഷങ്ങള്‍. 

തന്റെ അസുഖവിവരം പങ്കുവച്ചതോടെ ആശ്വസവാക്കുകളുമായി എത്തുന്ന ഫോണ്‍വിളികളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കുറിച്ച കെആര്‍കെ ആരുടെയും അനുകമ്പ നേടി ജീവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ചേര്‍ത്തു. തന്നെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും വെറുക്കുകയുമൊക്കെ ചെയ്യുന്നവര്‍ അങ്ങനെതന്നെ തുടരണമെന്നും ഒരു സാധാരണക്കാരനായി മാത്രം തന്നെ കരുതുകയെന്നും കെആര്‍കെ ട്വീറ്റില്‍ പറയുന്നു. മുന്നോട്ടുള്ള നാളുകളില്‍ കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നെന്നും അദ്ദേഹം കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com