സല്‍മാന് പിഴ വെറും 10000; എന്നാല്‍ ബോളിവുഡിന്റെ നഷ്ടം ചെറുതല്ല 

20 വര്‍ഷം മുന്‍പ് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ഇന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വിധി വന്നതോടെ എന്താണ് ശതകോടികളുടെ ബോളിവുഡ് ബിസിനസ് സാമ്രാജ്യത്തിന് നഷ്ടമാകുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്
സല്‍മാന് പിഴ വെറും 10000; എന്നാല്‍ ബോളിവുഡിന്റെ നഷ്ടം ചെറുതല്ല 

20 വര്‍ഷം മുന്‍പ് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ഇന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജോധ്പുര്‍ കോടതി അഞ്ചു വര്‍ഷം തടവും 10000 രൂപ പിഴയും വിധിച്ചു. എന്നാല്‍ കേസില്‍ ഇന്നു വിധി വന്നതോടെ എന്താണ് ശതകോടികളുടെ ബോളിവുഡ് ബിസിനസ് സാമ്രാജ്യത്തിന് നഷ്ടമാകുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എക് താ ടൈഗര്‍, ടൈഗര്‍ സിന്ദാ ഹെ, ഡബാംഗ്, സുല്‍ത്താന്‍, ബജ്‌റംഗി ഭായ്ജാന്‍, തുടങ്ങിയ താരത്തിന്റെ സമീപകാല ചിത്രങ്ങളെല്ലാം ബോളിവുഡ് സിനിമാരംഗത്തെ ബോക്‌സ് ഓഫീസ് കിംങ്ങാണ് സല്‍മാന്‍ എന്ന് ശരിവയ്ക്കുന്നതാണ്. സല്‍മാന്‍ ഖാന്റേതായി ഒരുപിടി ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നതും.

റേസ് 3

സല്‍മാനൊപ്പം ജാക്വിലിന്‍ ഫര്‍ണാണ്ടസ്, അനില്‍ കപൂര്‍, ബോബി ഡിയോള്‍, ഡെയ്‌സി ഷാ തുടങ്ങി വലിയ താരനിരതന്നെ അണിനിരക്കുന്ന ചിത്രമാണ് റേസ് 3. ഷൂട്ടിംഗ് പുറത്താക്കിയെങ്കിലും ചിത്രത്തിന്റെ പ്രമോഷണും മറ്റ് പരസ്യങ്ങളും ചെയ്യേണ്ടതായിട്ടുണ്ട്. ചിത്രത്തില്‍ അഭിനയിക്കുന്നതോടൊപ്പം റേസ് 3യുടെ നിര്‍മാണത്തിലും സല്‍മാന്‍ ഭാഗമാണ്. 100കോടിയിലധികം ബഡ്ജറ്റ് കണക്കാക്കിയിരിക്കുന്ന ചിത്രം ഈദിനോട് അനുബന്ധിച്ച് റിലീസിനെത്തുമ്പോള്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരിക്കുമെന്നായിരുന്നു പ്രതീക്ഷ. 

ഭാരത്

സല്‍മാന്‍ ഖാന്‍- അലി അബ്ബാസ് കോംബിനേഷന്‍ വീണ്ടം ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ ഉറ്റുനോക്കാന്‍ പ്രധാന കാരണം. ഇരുവരും ഒന്നിച്ചെത്തിയ ടൈഗര്‍ സിന്ദാ ഹെയും സുല്‍ത്താനും വലിയ വിജയമായത് ഈ പ്രതീക്ഷയ്ക്ക് അടിത്തറ നല്‍കുന്നുമുണ്ട്. ഓഡ് ടു മൈ ഫാദര്‍ എന്ന കൊറിയന്‍ ചിത്രത്തിന്റെ റീമേക്കായി എത്തുന്ന ഭാരതില്‍ പ്രിയങ്ക ചോപ്രയാണ് നായിക. 2019 ഈദിനോടനുബന്ധിച്ച് റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിരുന്നു. 

ഡബാംഗ് 3, കിക് 2

സല്‍മാന്റെ മുന്‍കാല ഹിറ്റുകളായ ചിത്രങ്ങളുടെ അടുത്ത സീരീസിനായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഷൂട്ടിംഗ് തിയതിയോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിരുന്നില്ലെങ്കിലും ഇരു ചിത്രങ്ങളെ സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമായിരുന്നു. 

ദസ് കാ ദം

ബിഗ് ബോസിന് ശേഷം അവതാരകന്റെ വേഷത്തില്‍ വീണ്ടും ടെലിവിഷനിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലായിരുന്നു സല്‍മാന്‍. ദസ് കാ ദം എന്ന പ്രശസ്ത ഗേയിം ഷോയിലൂടെയായിരുന്നു താരത്തിന്റെ ഈ തിരിച്ചുവരവ് അറിയിച്ചിരുന്നത്. ഷോയുടെ പ്രൊമോയും മറ്റും ചാനലിലൂടെ ഇതിനോടകം പുറത്തുവിടുകയും ചെയ്തിരുന്നു. 

ഇതിനുപുറമെ പരസ്യരംഗത്തും സല്‍മാനെതിരായുള്ള വിധി കാര്യമായി ബാധിച്ചിട്ടുണ്ട്. 2017ല്‍ 232.83 കോടി രൂപയാണ് സല്‍മാന്‍ പരസ്യങ്ങളില്‍ നിന്ന് നേടിയത്. കോടതി വിധി സല്‍മാന്‍ മോഡലായി അവതരിപ്പിച്ച ബ്രാന്‍ഡുകളെയും വെട്ടിലാക്കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com