ഈ ജര്‍മന്‍കാരി മരുമകള്‍ ഇനി സോണിയ ഗാന്ധിയാവും; രൂപം കൊണ്ടുമാത്രമല്ല ജീവിതം കൊണ്ടും സൂസെയ്ന്‍ കറക്റ്റാ

സോണിയെ ഗാന്ധിയെപ്പോലെ ഇന്ത്യയുടെ മരുമകളാണ് സൂസെയ്ന്‍
ഈ ജര്‍മന്‍കാരി മരുമകള്‍ ഇനി സോണിയ ഗാന്ധിയാവും; രൂപം കൊണ്ടുമാത്രമല്ല ജീവിതം കൊണ്ടും സൂസെയ്ന്‍ കറക്റ്റാ

മുന്‍ പ്രധാനമന്ത്രി  മന്‍മോഹന്‍സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തില്‍ സോണിയ ഗാന്ധിയുടെ വേഷത്തിലെത്തുന്നത് ജര്‍മന്‍ നടി സൂസെയ്ന്‍ ബെര്‍നേറ്റ്. സോണിയ ഗാന്ധിയെ അവതരിപ്പിക്കാന്‍ ഇതിലും മികച്ച ഒരാളുണ്ടാവില്ല. രൂപസാദൃശ്യം കൊണ്ട് മാത്രമല്ല സോണിയ ഗാന്ധിയുടേതിന് സമാനമായ ജീവിതമാണ് സൂസെയ്ന്‍ ബെര്‍നെറ്റോയുടേത്. സോണിയെ ഗാന്ധിയെപ്പോലെ ഇന്ത്യയുടെ മരുമകളാണ് സൂസെയ്ന്‍. ഇന്ത്യക്കാരനായ അഖില്‍ മിശ്രയെ വിവാഹം കഴിച്ചാണ് നടി ഇന്ത്യയിലേക്ക് എത്തിയത്.

ജര്‍മന്‍കാരിയാണെങ്കിലും മറാഠിയും ബംഗാളിയും ഹിന്ദിയും നന്നായി സംസാരിക്കാന്‍ സൂസെയ്‌നിന് അറിയാം. മഹാരാഷ്ട്രയിലെ തനത് നൃത്തസംഗീത രൂപമായ ലാവണി മികവുതെളിയിച്ചിട്ടുണ്ട് താരം. ഇത് ആദ്യമായല്ല സൂസെയ്ന്‍ സോണിയയുടെ വേഷം അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രി എന്ന ഹിന്ദി പരമ്പരയില്‍ സോണിയയായി എത്തിയത് സൂസെയ്ന്‍ ആയിരുന്നു. 35 കാരായായ ഇവര്‍ പത്ത് വര്‍ഷത്തിലേറെയായി അഭിനയരംഗത്തുണ്ട്. 

ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന ചിത്രത്തില്‍ അനുപം ഖേറാണ് മന്‍മോഹന്‍സിങ്ങിന്റെ വേഷത്തില്‍ എത്തുന്നത്. വിജയ് ഗുട്ടെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മായങ്ക് തിവാരിയും വിജയ് ഗുട്ടെയും ചേര്‍ന്നാണ്. പ്രധാനമന്ത്രിയായിരുന്ന സമയത്ത് മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദേശകനും രാഷ്ട്രീയ നിരീക്ഷകനുമായ സഞ്ജയ് ബാറു എഴുതിയ പുസ്തകമാണ് സിനിമയാകുന്നത്. 2004 ല്‍ മന്‍മോഹന്‍സിങ് അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള കാലഘട്ടമാണ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com