എ.ആര്‍. റഹ്മാന്‍ കലാമണ്ഡലത്തില്‍; പ്രതീക്ഷയോടെ എത്തിയ ആരാധകര്‍ക്ക് വിലക്കേര്‍പ്പെടുത്തി അധികൃതര്‍

ഡൊക്യുമെന്ററി ചിത്രീകരണത്തിനുവേണ്ടിയാണ് ഓസ്‌കാര്‍ ജേതാവ് കലാമണ്ഡലത്തിലെത്തിയത്
എ.ആര്‍. റഹ്മാന്‍ കലാമണ്ഡലത്തില്‍; പ്രതീക്ഷയോടെ എത്തിയ ആരാധകര്‍ക്ക് വിലക്കേര്‍പ്പെടുത്തി അധികൃതര്‍

തൃശ്ശൂര്‍; പ്രമുഖ സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന്‍ ഇന്നലെ തൃശൂര്‍ ചെറുതുരുത്തി കലാമണ്ഡലത്തിലെത്തി. ഡൊക്യുമെന്ററി ചിത്രീകരണത്തിനുവേണ്ടിയാണ് ഓസ്‌കാര്‍ ജേതാവ് കലാമണ്ഡലത്തിലെത്തിയത്. കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ആരാധകര്‍ക്ക് റഹ്മാനെ അടുത്തു കാണാന്‍ പോലും സാധിച്ചില്ല. റഹ്മാന്റെ അടുത്തു പോകാനോ മൊബൈലില്‍ ചിത്രമോ വീഡിയോ പകര്‍ത്താനോ അനുവാദമുണ്ടായിരുന്നില്ല. 

ചെന്നൈ ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് ഡോക്യുമെന്ററിക്ക് പിന്നില്‍. വലിയ തുക മുടക്കി രാജ്യത്തെ അഞ്ച് ഭാഷകളിലുള്ള കലാവൈവിധ്യമാണ് പ്രമേയം. മിഴാവിനെക്കുറിച്ച് ചിത്രീകരിക്കാനാണ് കേരളത്തില്‍ എത്തിയിരിക്കുന്നത്. കലാമണ്ഡലം അധ്യാപകനായ സജിത്താണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ അഭിനയമാണോ സംഗീതമാണോ റഹ്മാന്റെ റോള്‍ എന്നത് വ്യക്തമായിട്ടില്ല. കൂത്തമ്പലത്തിലും നിള ക്യാംപസിലുമായി രാവിലേയും വൈകീട്ടുമാണ് ചിത്രീകരണം നടക്കുന്നത്. 

വിവരം അറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും റഹ്മാനെ കാണാന്‍ അധികൃതര്‍ അനുവദിച്ചില്ല. റഹ്മാന്‍ എത്തിയതറിഞ്ഞ് സമീപ ജില്ലകളില്‍ നിന്നുവരെ ആരാധകര്‍ കലാമണ്ഡലത്തിലേക്ക് എത്തി. എന്നാല്‍ നിരാശയായിരുന്നു ഫലം. ചിത്രീകരണം കഴിഞ്ഞ് റഹ്മാന്‍ ചെറുതുരുത്തി വിടുന്നതുവരെ ശക്തമായ സുരക്ഷ തുടര്‍ന്നു. ഇത്ര അടുത്തു വന്നിട്ടും പ്രിയ താരത്തെ കാണാന്‍ കഴിയാത്തതിന്റെ ദുഃഖത്തിലാണ് ആരാധകര്‍ മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com