മമ്മൂക്ക നെഗറ്റീവ് റോളില്‍ അഭിനയിക്കുമെന്നോ? 

മമ്മൂക്ക നെഗറ്റീവ് റോളില്‍ അഭിനയിക്കുമെന്നോ? 

ചിത്രത്തില്‍ രണ്ടു വേഷങ്ങള്‍ മമ്മൂട്ടിയ്ക്കുള്ളതായാണ് സൂചന.

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം അങ്കിളിന്റെ റിലീസ് തീയതി പുറത്ത്. ഏപ്രില്‍ 27ന് സിനിമ തീയേറ്ററുകളിലെത്തുമെന്നാണ് വിവരം. ചിത്രത്തില്‍ താരത്തിന് നെഗറ്റീവ് റോളുണ്ടെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. കൃഷ്ണകുമാര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര് 

ചിത്രത്തില്‍ രണ്ടു വേഷങ്ങള്‍ മമ്മൂട്ടിയ്ക്കുള്ളതായാണ് സൂചന. അതിലൊന്നില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് താരം എത്തുന്നത്. നെഗറ്റീവ് വേഷമാണോ പോസിറ്റീവ് വേഷമാണോ എന്ന് ചിത്രം കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നാണ് സംവിധായകന്റെ മറുപടി. ഒരു മിഡില്‍ ക്ലാസ് കുടുംബം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് അങ്കിളിന്റെ പ്രമേയം.

അതേസമയം റിലീസിനു മുന്‍പ് തന്നെ ഒരു റെക്കോര്‍ഡ് നേട്ടം ഈ സിനിമ സ്വന്തമാക്കിയിരിക്കുകയാണ് സാറ്റലൈറ്റ് അവകാശം അടുത്തകാലത്തെ ഏറ്റവും മികച്ച തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങും ലാബ് വര്‍ക്കുകളും പൂര്‍ത്തിയായിക്കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com