ഹര്‍ത്താലിനോട് സഹകരിക്കില്ല; തീയേറ്ററുകള്‍ തുറക്കുമെന്ന് ഫിയോക്

ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്
ഹര്‍ത്താലിനോട് സഹകരിക്കില്ല; തീയേറ്ററുകള്‍ തുറക്കുമെന്ന് ഫിയോക്

കൊച്ചി: ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് നേരത്തെ  ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും തീരുമാനിച്ചിരുന്നു. ഹര്‍ത്താല്‍ ദിവസം കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ് നടത്തുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.

ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com