ശ്രീദേവി അവാര്‍ഡ് തമന്നയ്ക്ക്  

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയുടെ പേരിലുള്ള ആദ്യ അവാര്‍ഡ് തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയയ്ക്ക്
ശ്രീദേവി അവാര്‍ഡ് തമന്നയ്ക്ക്  

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയുടെ പേരിലുള്ള ആദ്യ അവാര്‍ഡ് തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയയ്ക്ക്. ഹിന്ദിയിലും തെന്നിന്ത്യന്‍ സിനിമകളിലും തമന്ന നല്‍കിയ സംഭാവനകളാണ് താരത്തെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയിരിക്കുന്നത്. സീ അപ്‌സര അവാര്‍ഡ്‌സില്‍ തമന്ന അവാര്‍ഡ് സ്വീകരിക്കും. 

സിനിമയിലെത്തിയ ആദ്യ നാളുകളില്‍ താന്‍ നോക്കികണ്ട ഒരു വ്യക്തിത്വമാണ് ശ്രീദേവിയെന്നും ശ്രീദേവിയുടെ പേരിലുള്ള ഒരു അവാര്‍ഡിന് അര്‍ഹയായത് തന്റെ ഭാഗ്യമായാണ് കരുതുന്നതെന്നും അവാര്‍ഡിനെകുറിച്ച് പ്രതികരിച്ചുകൊണ്ട് തമന്ന പറഞ്ഞു. ശ്രീദേവിയെപോലെ താനും വളരെ ചെറുപ്പത്തിലെ സിനിമാമേഖലയിലേക്ക് വന്നതാണെന്നും ഈ രംഗത്ത് സ്വന്തമായി ഒരു പൈതൃകം സൃഷ്ടിച്ചെടുക്കുന്നതിന് നൂറ്റാണ്ടുകളെടുക്കുമെന്ന് തനിക്കറിയാമെന്നും താരം പറഞ്ഞു. 

1983ല്‍ ശ്രീദേവി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഹിമ്മത്‌വാല 2013ല്‍ റീമേക്ക് ചെയ്തപ്പോള്‍ പ്രധാന വേഷം കൈകാര്യം ചെയ്തതും തമന്നയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com