മോഹന്‍ലാലിനെ കണ്ട് പേപ്പര്‍ കീറി എറിഞ്ഞ്, ആര്‍ത്തുവിളിച്ച് മഞ്ജുവാര്യര്‍; ലാലേട്ടാ ലാ ലാ ലാ ഗാനത്തിന്റെ വീഡിയോ പുറത്ത്

ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് പാട്ട് പാടിയിരിക്കുന്നത്
മോഹന്‍ലാലിനെ കണ്ട് പേപ്പര്‍ കീറി എറിഞ്ഞ്, ആര്‍ത്തുവിളിച്ച് മഞ്ജുവാര്യര്‍; ലാലേട്ടാ ലാ ലാ ലാ ഗാനത്തിന്റെ വീഡിയോ പുറത്ത്

മോഹന്‍ലാലിന്റെ  കട്ട ആരാധികയായി മഞ്ജുവാര്യര്‍ എത്തുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രത്തിലെ ലാലേട്ടാ ലാ ലാ ലാ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസറിനൊപ്പം ഇറങ്ങിയ പാട്ട് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് പാട്ട് പാടിയിരിക്കുന്നത്. 

മഞ്ജുവാര്യറിന്റെ കഥാപാത്രമായ മീനാക്ഷിയുടെ ജനനം മുതലുള്ള സംഭവങ്ങളാണ് പാട്ടില്‍ കാണിക്കുന്നത്. മോഹന്‍ലാലിന്റെ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്ത ദിവസമാണ് മീനാക്ഷി ജനിക്കുന്നത്. തുടര്‍ന്ന് ബാല്യത്തിലും കൗമാരത്തിലുമെല്ലാം മീനാക്ഷിക്ക് മോഹന്‍ലാലിനോടുള്ള ആരാധനയാണ് പാട്ടില്‍ മുഴുവന്‍. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകന്‍. സാജിത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടോണി ജോസഫാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com