അങ്കിളായി മമ്മൂക്ക: ടീസര്‍ കാണാം

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്തത്. 
അങ്കിളായി മമ്മൂക്ക: ടീസര്‍ കാണാം

മ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ അങ്കിളിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്തത്. 

'മൈ ഡാഡ്‌സ് ഫ്രണ്ട്' എന്ന ടാഗ്‌ലൈനോടെ ആണ് ചിത്രം ഒരുങ്ങുന്നത്. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെ സുഹൃത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ആ സുഹൃത്തായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കൃഷ്ണകുമാര്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കാര്‍ത്തിക മുരളീധരനാണ്  നായിക. ആശാ ശരത്, മുത്തുമണി, ജോയ് മാത്യു, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, പ്രതാപ് പോത്തന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ നെഗറ്റീവ് ടെച്ചുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു സൂചനയും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല. മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സിനിമ കാണുന്നവരാണ് നെഗറ്റീവാണോ പോസിറ്റീവാണോയെന്ന തീരുമാനിക്കേണ്ടതെന്നായിരുന്നു സംവിധായകന്റെ മറുപടി. അതുകൊണ്ട് തന്നെ ആരാധകരുടെ ആകാംക്ഷയും പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com