മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാലിന് കോടതിയുടെ സ്‌റ്റേ

മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാലിന് സ്‌റ്റേ. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ചിത്രം തന്റെ കഥയുടെ മോഷണമാണെന്നാരോപിച്ച് കലവൂര്‍ രവികുമാര്‍ രംഗത്തെത്തിയിരുന്നു
മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാലിന് കോടതിയുടെ സ്‌റ്റേ

കൊച്ചി: മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാലിന് സ്‌റ്റേ. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ചിത്രം തന്റെ കഥയുടെ മോഷണമാണെന്നാരോപിച്ച് കലവൂര്‍ രവികുമാര്‍ രംഗത്തെത്തിയിരുന്നു. 

ചിത്രം വിഷുവിന് റിലീസ് ചെയ്യാനിരിക്കെയാണ് സ്റ്റേ വന്നിരിക്കുന്നത്. മോഹന്‍ലാലിനെ എനിക്കോപ്പോള്‍ ഭയങ്കര പേടിയാണ് എന്ന തന്റെ കഥ മോഷ്ടിച്ചാണ് ചിത്രത്തിന് തിരക്കഥ എഴിതിയിരിക്കുന്നത് എന്നാണ് കലവൂര്‍ രവികുമാറിന്റെ ആരോപണം. നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ടാണ് രവികുമാര്‍ കോടതിയെ സമീപിച്ചത്.

2005ലാണ് കഥ കേരളകൗമുദിയില്‍ പ്രസിദ്ധീകരിക്കുന്നത്. ആ സമയത്ത് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുനീഷ് വാരനാട് അവിടെ സബ് എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു. 2006ല്‍ മറ്റ് കഥകള്‍ ഉള്‍പ്പെടുത്തി മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ് എന്ന പേരില്‍ത്തന്നെ പുസ്തകം ഇറക്കി. 2012ല്‍ ഇതിന്റെ രണ്ടാം പതിപ്പ് ഇറക്കിയിരുന്നു. രവികുമാര്‍ തന്നെ തിരക്കഥയെഴുതി സിനിമയാക്കാനുള്ള ശ്രമിത്തിനിടയിലാണ് കഥ മോഷ്ടിച്ച് സിനിമയാക്കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രശാന്ത് സമകാലിക മലയാളത്തോട് പറഞ്ഞു.

ആദ്യം രവികുമാര്‍ സമീപിച്ചത് ഫെഫ്കയെയാണ്. അദ്ദേഹത്തിന്റെ വാദം ശരിയാണെന്ന് ഫെഫ്കയ്ക്ക് ബോധ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന് ക്രെഡിറ്റ് നല്‍കാമെന്ന് സാജിദ് യഹിയയും ചിത്രത്തിന്റെ തിരക്കഥാകൃത്തും അന്ന് സമ്മതിച്ചതാണ്. ഇദ്ദേഹത്തിന് നഷ്ടപരിഹാരം ഇതുവരെ നല്‍കിയിട്ടില്ല. തുടര്‍ന്നാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പകര്‍പ്പവകാശ നിയമം അനുസരിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com