മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതകഥ സിനിമയാകുമ്പോള്‍ ബോളിവുഡ് താരം അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിങ്ങായി വേഷമിടുന്നത്. വിജയ് രത്‌നാകര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മന്‍മോഹന്റെ അതേ ലുക്കില്‍ തന്നെയാണ് അനുപം ഖേര്‍ എത്തുന്നത്.
ഇപ്പോള്‍ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വ്യക്തമാക്കുന്ന ചെറിയ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ദ ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍ എന്നാണ് സിനിമയുടെ പേര്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്!ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
ദ ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ചിത്രത്തില്‍ മന്‍മോഹന്‍ സിംഗിനു പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ