ദേശീയ ചലച്ചിത്ര അവാര്‍ഡ് : പാര്‍വതിക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം

ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്
ദേശീയ ചലച്ചിത്ര അവാര്‍ഡ് : പാര്‍വതിക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം

ന്യൂഡല്‍ഹി : 65 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുകയാണ്. പ്രമുഖ സംവിധായകനായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. 321 ഫീച്ചര്‍ ഫിലിമുകളാണ് ജൂറിക്ക് മുന്നിലെത്തിയത്. പ്രാദേശിക സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുവെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ അഭിപ്രായപ്പെട്ടു. 

ടേക്ക് ഓഫ് എന്ന ചിത്രത്തിനും, ആ ചിത്രത്തിലെ അഭിനയത്തിന് പാര്‍വതിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചിത്രം. മണ്ണിന്റെ മണമുള്ള ഈ ചിത്രത്തിലെ അഭിനയം തന്നെ വിസ്മയിപ്പിച്ചെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ പറഞ്ഞു. 

പ്രത്യേക പരാമര്‍ശം നേടിയ മറ്റുചിത്രങ്ങള്‍ - മോര്‍ഹിയ ( മറാഠി ), ഹലോ ആര്‍സി ( ഒറിയ), ന്യൂട്ടണിലെ അഭിനയത്തിന് പങ്കജ് ത്രിപാഠിക്കും പ്രത്യേക പരാമര്‍ശം. 

നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ വാട്ടര്‍ ബേബി മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. മലയാളിയായ അനീസ് സംവിധാനം ചെയ്ത സ്ലേവ് ജെനസിസ് മികച്ച കഥേതര ചിത്രം. വയനാട്ടിലെ പണിയ സമുദായക്കാരെ കുറിച്ചുള്ള ഡോക്യൂമെന്ററിയാണ് സ്ലേവ് ജെനസിസ്

ഫോര്‍ട്ട് ഫിലിം സെക്ഷന്‍ - മയ്യത്ത് ( മറാഠി )

മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രം - ഐ ആം ബോണി

അഡ്വഞ്ചര്‍ ചിത്രം  ലഡാക് ചലേ റിക്ഷാവാലേ

നിരൂപകന്‍- ഗിരിധര്‍ ഝാ

മികച്ച കൃതി -മതമണി ( മണിപ്പൂരി )

മികച്ച സംഘട്ടനസംവിധാനം- ബാഹുബലി-2

സ്‌പെഷല്‍ എഫക്ടസ് - ബാഹുബലി -2

ഗാനരചന - ജയന്‍ പ്രധാന്‍ ( മാര്‍ച്ച് 22 കന്നഡ)

സംഗീതം ഓ ആര്‍ റഹ്മാന്‍ ( മണിരത്‌നം ചിത്രം കാറ്റുവെളിയിടെ)

പശ്ചാത്തലസംഗീതം - ഓ ആര്‍ റഹ്മാന്‍ ( മോം)

പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാജ് ( ടേക് ഓഫ് )

എഡിറ്റിംഗ് - റീമ ദാസ് ( വില്ലേജ് റോക്ക് സ്റ്റാര്‍ - അസമീസ് ചിത്രം )

കൊറിയോഗ്രഫി- ടോയ്‌ലറ്റ് ഏക് പ്രേംകഥ

തിരക്കഥ- തൊണ്ടിമുതലും ദൃക്‌സാക്ഷിയും 

അവലംബിത തിരക്കഥ- ജയരാജ് ( ഭയാനകം )

ഛായാഗ്രഹണം - നിഖില്‍ എസ് പ്രവീണ്‍ ( ഭയാനകം )
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com