ദേശീയ പുരസ്‌കാരജൂറിക്കെതിരെ റസൂല്‍ പൂക്കുട്ടി; പുരസ്‌കാരം ലഭിച്ചത് ഉപകരണം കൈകൊണ്ട് തൊട്ടിട്ടില്ലാത്ത ആള്‍ക്ക്

ശബ്ദലേഖനത്തിനുള്ള ഉപകരണങ്ങള്‍ ജീവിതത്തില്‍ കൈകൊണ്ട് തൊട്ടിട്ടു പോലും ഇല്ലാത്ത ആള്‍ക്കാണ് ജൂറി ദേശീയ പുരസ്‌കാരം നല്‍കിയതെന്ന്
ദേശീയ പുരസ്‌കാരജൂറിക്കെതിരെ റസൂല്‍ പൂക്കുട്ടി; പുരസ്‌കാരം ലഭിച്ചത് ഉപകരണം കൈകൊണ്ട് തൊട്ടിട്ടില്ലാത്ത ആള്‍ക്ക്

കൊച്ചി: 2018ലെ ദേശീയ അവാര്‍ഡ് ജൂറിക്കെതിരെ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ശബ്ദലേഖനത്തിന് നല്‍കിയ അവാര്‍ഡിനെതിരെയാണ് പൂക്കുട്ടി രംഗത്തെത്തിയത്. ശബ്ദലേഖനത്തിനുള്ള ഉപകരണങ്ങള്‍ ജീവിതത്തില്‍ കൈകൊണ്ട് തൊട്ടിട്ടു പോലും ഇല്ലാത്ത ആള്‍ക്കാണ് ജൂറി ദേശീയ പുരസ്‌കാരം നല്‍കിയതെന്ന് പൂക്കൂട്ടി ട്വറ്ററില്‍ കുറിച്ചു.

വില്ലേജ് റോക്‌സ്റ്റാര്‍ എന്ന സിനിമക്ക് വേണ്ടി ശബ്ദലേഖനം ചെയ്ത മല്ലികാദാസിനാണ് ഇത്തവണ പുരസ്‌കാരത്തിനര്‍ഹമായത്. ശബദ്മിശ്രണത്തിനുള അവാര്‍ഡ് നേടിയ സനല്‍ ജോര്‍ജ്ജിനെ റസൂല്‍ പൂക്കുട്ടി അഭിനന്ദിക്കുകയും  ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com