'മലയാള സിനിമയ്ക്ക് അംഗീകാരം ലഭിച്ചത് അവാര്‍ഡ് കമ്മിറ്റിയില്‍ മലയാളികള്‍ ഇല്ലാത്തതുകൊണ്ടാണോ?' ചോദ്യവുമായി സേതു 

ഇത്തവണത്തെ അവാര്‍ഡില്‍ മലയാള സിനിമയാണ് ആധിപത്യം നേടിയത്
'മലയാള സിനിമയ്ക്ക് അംഗീകാരം ലഭിച്ചത് അവാര്‍ഡ് കമ്മിറ്റിയില്‍ മലയാളികള്‍ ഇല്ലാത്തതുകൊണ്ടാണോ?' ചോദ്യവുമായി സേതു 

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തിന് മികച്ച അംഗീകാരം ലഭിച്ചത് അവാര്‍ഡ് കമ്മിറ്റിയില്‍ മലയാളികള്‍ ഇല്ലാത്തതുകൊണ്ടാണെന്ന് പ്രമുഖ എഴുത്തുകാരന്‍ സേതു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം മുന്‍പ് അവാര്‍ഡ് കമ്മിറ്റിയിലുണ്ടായവരെ വിമര്‍ശിച്ചത്. അവാര്‍ഡ് കമ്മിറ്റിയില്‍ മലയാളികള്‍ ഉണ്ടാവുമ്പോള്‍ പലപ്പോഴും മലയാള സിനിമയെ തഴയുന്നതാണ് കണ്ടിട്ടുള്ളത്. മാത്രമല്ല അവര്‍ ചേരിതിരിഞ്ഞ് തല്ലു കൂടുന്നതിനും സാക്ഷിയാകാറുണ്ട്. 

'മലയാളം സിനിമയ്ക്ക് മികച്ച അംഗീകാരമാണ് ദേശീയ അവാര്‍ഡില്‍ ലഭിച്ചത്. ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ ആയതുകൊണ്ടും കമ്മിറ്റിയില്‍ മലയാളികള്‍ ഇല്ലാത്തതുകൊണ്ടുമാണോ ഇത്? ''

ഇത്തവണത്തെ അവാര്‍ഡില്‍ മലയാള സിനിമയാണ് ആധിപത്യം നേടിയത്. മികച്ച സംവിധായകന് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളാണ് മലയാളം നേടിയത്. മലയാള സിനിമയെ പുകഴ്ത്താനും അവാര്‍ഡ് കമ്മിറ്റി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ മറന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com