'ഇവയെല്ലാം തെറ്റാണെന്ന് ഞാന്‍ പറഞ്ഞു വേണോ അറിയാന്‍? എനിക്കൊന്നും പറയാനില്ല'; കത്തുവ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പൃഥ്വിരാജ്

'ആസിഫയുടെ അച്ഛനെപ്പോലെ ഞാനും എന്റെ മകളുടെ അടുത്തുനിന്നാണ് എന്നും ഉറക്കമെഴുന്നേല്‍ക്കുന്നത്'
'ഇവയെല്ലാം തെറ്റാണെന്ന് ഞാന്‍ പറഞ്ഞു വേണോ അറിയാന്‍? എനിക്കൊന്നും പറയാനില്ല'; കത്തുവ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പൃഥ്വിരാജ്

കത്തുവ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. അച്ഛന്‍ എന്ന നിലയിലും ഭര്‍ത്താവ് എന്ന നിലയിലും താന്‍ ഭയപ്പെടുന്നെന്നും അതിനേക്കാള്‍ ഉപരിയായി ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നാണക്കേട് തോന്നുന്നെന്നും ഫേയ്‌സ്ബുക് പോസ്റ്റിലൂടെ താരം പറഞ്ഞു. 

'രാജുചേട്ടാ ആസിഫയെക്കുറിച്ച് നിങ്ങളില്‍ നിന്ന് പോസ്റ്റ് പ്രതീക്ഷിക്കുന്നുണ്ട്. എന്റെ ടൈംലൈനിലും ഇന്‍ബോക്‌സിലും ഇത് നിറയുകയാണ്. യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്താണ് പോസ്റ്റ് ചെയ്യേണ്ടത്. 

എട്ടു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രാര്‍ത്ഥനാലയത്തില്‍ കൊണ്ടുപോയി ദിവസങ്ങളോളും കൂട്ടബലാത്സംഗം നടത്തി അവളെ ശ്വാസം മുട്ടിച്ച് കൊന്ന്, മരിച്ചെന്ന് ഉറപ്പിക്കാന്‍ കല്ലുകൊണ്ട് തല അടിച്ച് പൊട്ടിച്ച് കാട്ടില്‍ ഉപേക്ഷിച്ചത് തെറ്റാണെന്നോ? ഇത് ന്യായീകരിക്കുന്നത് തെറ്റാണെന്നോ? ഇതെല്ലാം ചെയ്യാന്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് ചിന്തിക്കുന്നത് തെറ്റാണെന്നോ? ഇത് വര്‍ഗീയ വല്‍ക്കരിക്കുന്നത് തെറ്റാണെന്നോ? അവളെ തെരഞ്ഞെടുപ്പിനുള്ള മുഖമാക്കുന്നത് തെറ്റാണെന്നോ? 

ഇവയാണോ തെറ്റ്. ഇതിനെക്കുറിച്ച് ഇനിയും പറയണോ? എന്നാല്‍ എനിക്ക് ഒന്നും പറയാനില്ല, ഒന്നും. ആസിഫയുടെ അച്ഛനെപ്പോലെ ഞാനും എന്റെ മകളുടെ അടുത്തുനിന്നാണ് എന്നും ഉറക്കമെഴുന്നേല്‍ക്കുന്നത്. അച്ഛനെന്ന നിലയില്‍ ഞാന്‍ ഭയക്കുന്നു. ഭര്‍ത്താവെന്ന നിലയില്‍ അവളുടെ അമ്മ പേടിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ അതിനേക്കാള്‍ മുകളിലായി. ഇന്ത്യക്കാരെന്ന നിലയില്‍ നിങ്ങളെ എല്ലാവരേയും പോലെ ഞാന്‍ നാണംകെട്ടു. ഭയത്തേക്കാള്‍ കൂടുതലാണ് ഇത്. ഈ നാണക്കേടിന്റെ ചിന്ത നമ്മളില്‍ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യ, നമ്മളോട് തന്നെ നാണക്കേടുതോന്നുന്നു.' പൃഥ്വിരാജ് കുറിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com