ചില കള്ളങ്ങള്‍ ചിലപ്പൊ നല്ലതിനാ: മമ്മൂട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അങ്കിളിന്റെ രണ്ടാം ടീസര്‍

ചില കള്ളങ്ങള്‍ ചിലപ്പൊ നല്ലതിനാ: മമ്മൂട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അങ്കിളിന്റെ രണ്ടാം ടീസര്‍

ആരാധകരുടെ സംശയം ബലപ്പെടുത്തുന്ന രീതിയിലുള്ള ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പുറത്തിറങ്ങിയിരിക്കുകയാണ്.

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോധരന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ റിലീസാവാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അങ്കിള്‍. അങ്കിളിനു വേണ്ടിയുളള മമ്മൂട്ടിയുടെ പുതിയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് റോളില്‍ എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നില്ല.

എന്നാലിപ്പോള്‍ ആരാധകരുടെ സംശയം ബലപ്പെടുത്തുന്ന രീതിയിലുള്ള ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പുറത്തിറങ്ങിയിരിക്കുകയാണ്. കാര്‍ത്തിക മുരളീധരനും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ടീസറിലെ ചില രംഗങ്ങള്‍ മമ്മൂട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. കെപിഎസി ലളിതയും മുത്തുമണിയും ജോയ്മാത്യുവുമെല്ലാം മികച്ച പ്രകടനമാണ് ടീസറില്‍ കാഴ്ചവെച്ചിരിക്കുന്നത്. 

കെകെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ എന്ന ബിസിനസുകാരനെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുഹൃത്തിന്റെ മകളുമായി കൃഷ്ണകുമാറിനുളള അടുപ്പവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രമൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിരിക്കുമെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com