ഒന്‍പതിന്റെ ഷൂട്ടിങ് ഇനി ഹിമാലയ സാനുക്കളില്‍ 

ചിത്രത്തിന്റെ കേരളത്തിലുള്ള ഷൂട്ടിങ് ഷെഡ്യൂള്‍ കഴിഞ്ഞു.
ഒന്‍പതിന്റെ ഷൂട്ടിങ് ഇനി ഹിമാലയ സാനുക്കളില്‍ 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 9 (നൈന്‍). പൃഥ്വിരാജ് തന്നെ നായകനായെത്തുന്ന നൈന്‍ സംവിധാനം ചെയ്യുന്നത് ജുനൂസ് മുഹമ്മദ് ആണ്. 

ചിത്രത്തിന്റെ കേരളത്തിലുള്ള ഷൂട്ടിങ് ഷെഡ്യൂള്‍ കഴിഞ്ഞു. ഇനിയുള്ള ചിത്രീകരണം ഹിമാലയത്തിലായിരിക്കും. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ചിത്രത്തോടു കൂടിയാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊരു പ്രൊജക്ട് എന്നായിരുന്നു പൃഥ്വി ചിത്രത്തെ കുറിച്ച് ആദ്യം പറഞ്ഞത്. മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്ത് വിടാത്തതു കൊണ്ട് ആരാധകര്‍ അതീവ ആകാംക്ഷയോടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്റെ ആദ്യ ചിത്രത്തെ നോക്കിക്കാണുന്നത്. 

സോണി പിക്‌ച്ചേഴ്‌സിന്റെ ആദ്യമലയാള സിനിമയാണ് 'നൈണ്‍'. ഇതിനു മുമ്പ് ബോളിവുഡില്‍ 'പാഡ്മാന്‍' ആയിരുന്നു സോണി നിര്‍മിച്ച ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com