വധുവിന്റെ വേഷം അണിഞ്ഞ് കാത്തിരുന്നവരെ ആര്യ ചതിച്ചു; എങ്ക വീട്ടു മാപ്പിളൈയില്‍ ട്വിസ്റ്റ് 

സൂസന്ന, മലയാളികളായ അഗത, സീതാ ലക്ഷ്മി എന്നിവരെ വെച്ചാണ് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്
വധുവിന്റെ വേഷം അണിഞ്ഞ് കാത്തിരുന്നവരെ ആര്യ ചതിച്ചു; എങ്ക വീട്ടു മാപ്പിളൈയില്‍ ട്വിസ്റ്റ് 

തെന്നിന്ത്യന്‍ താരം ആര്യയുടെ മണവാട്ടിയെ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍ അവസാന നിമിഷം മത്സരാര്‍ത്ഥികളേയും അവരുടെ കുടുംബത്തേയുമെല്ലാം പ്രേക്ഷകരേയുമെല്ലാം ഞെട്ടിപ്പിക്കുന്ന തീരുമാനമാണ് ആര്യ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ആര്യ ആരെയും വധുവായി തെരഞ്ഞെടുത്തില്ലെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

വധുവിനെ കണ്ടെത്താനായി നടത്തിയ എങ്ക വീട്ട മാപ്പിളൈ എന്ന റിയാലിറ്റി ഷോ തുടക്കം മുതല്‍ വിവാദമായിരുന്നു. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ഇതിലെ മത്സരാര്‍ത്ഥികളില്‍ ആരെയും ആര്യ വിവാഹം ചെയ്യില്ലെന്നും നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ആര്യയുടെ തീരുമാനം. സൂസന്ന, മലയാളികളായ അഗത, സീതാ ലക്ഷ്മി എന്നിവരെ വെച്ചാണ് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. ഫിനാലെയില്‍ പങ്കെടുക്കാന്‍ ആര്യയുടെ സുഹൃത്തുക്കളും മത്സരാര്‍ഥികളുടെ കുടുംബാംഗങ്ങളുമെല്ലാം പങ്കെടുത്തിരുന്നു. 

ഇതില്‍ ആരെ വധുവായി തെരഞ്ഞെടുക്കും എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒരു തീരുമാനം എടുക്കാനാകുന്നില്ലെന്നും ഇപ്പോള്‍ ഒരാളെ തെരഞ്ഞെടുത്താല്‍ മറ്റ് രണ്ട് കുടുംബാംഗങ്ങള്‍ക്കും താങ്ങാനാവില്ലെന്നുമാണ് ആര്യ പറഞ്ഞത്. ഈ മൂന്ന് കുടുംബാഗംങ്ങളും സ്വന്തം മകളുടെ വിവാഹവേദിയുടെ മുന്നിലാണ് വന്നിരിക്കുന്നതെന്നും ഇങ്ങനെയൊരു വേദിയില്‍ എനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും ആര്യ പറഞ്ഞു. പരിപാടിയുടെ തുടക്കത്തില്‍ വധുവിനെ തിരഞ്ഞെടുക്കുന്നത് വളരെ എളുപ്പമായിരിക്കുമെന്നു കരുതിയെന്നും ശ്വേത, അപര്‍ണതി എന്നിവര്‍ പോയപ്പോഴാണ് വിഷമം മനസിലായതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

16 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച റിയാലിറ്റി ഷോയുടെ ഫലം അറിയാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മത്സരാര്‍ത്ഥികളുടെ കുടുംബത്തേയും സുഹൃത്തുക്കളേയുമെല്ലാം കണ്ടാണ് അവസാന മൂന്ന് പേരെ തെരഞ്ഞെടുത്തത്. ഗ്രാന്‍ഡ് ഫിനാലെ ബുധനാഴ്ചയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com