'അഭിഷേക് ബച്ചന്‍ ഇപ്പോഴും അച്ഛനും അമ്മയ്ക്കുമൊപ്പമാണ് കഴിയുന്നത്, പിന്നെ എന്തിന് നിങ്ങള്‍ വിഷമിക്കണം'; ട്രോളിന് മറുപടിയുമായി അഭിഷേക്

'അവര്‍ എന്റെ ഒപ്പം ഉണ്ടായതുപോലെ അവരോടൊപ്പം എപ്പോഴും ഉണ്ടാകാന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും അഭിമാനകരമായ നിമിഷം'
'അഭിഷേക് ബച്ചന്‍ ഇപ്പോഴും അച്ഛനും അമ്മയ്ക്കുമൊപ്പമാണ് കഴിയുന്നത്, പിന്നെ എന്തിന് നിങ്ങള്‍ വിഷമിക്കണം'; ട്രോളിന് മറുപടിയുമായി അഭിഷേക്

ട്രോളുകളേയും ട്രോളന്മാരെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമായ ബോധ്യമുള്ള വ്യക്തിയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. എന്തെങ്കിലും വിഷയത്തില്‍ ട്രോളാന്‍ വേണ്ടി തന്റെ കുടുംബത്തെ വലിച്ചിഴക്കാന്‍ ശ്രമിച്ചാല്‍ അതിനുള്ള നല്ല മറുപടിയും അഭിഷേകിന്റെ കൈയിലുണ്ടാകും. ഐശ്വര്യ റായിയെക്കുറിച്ചോ മകള്‍ ആരാധ്യയെക്കുറിച്ചോ അമ്മ ജയ ബച്ചനെക്കുറിച്ചോ ഉള്ള ട്രോളുകളെയെല്ലാം താരം അതിന്റേതായ നിലയ്ക്ക് നിര്‍ത്തും. 

കഴിഞ്ഞ ദിവസം അഭിഷേകിനെ ടാഗ് ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റിനാണ് താരം മികച്ച മറുപടി നല്‍കിയത്. 'നിങ്ങളുടെ ജീവിതത്തെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട. അഭിഷേക് ബച്ചന്‍ ഇപ്പോഴും ജീവിക്കുന്നത് മാതാപിതാക്കള്‍ക്കൊപ്പമാണ്.'

ഇതിന് ഉടന്‍ എത്തി അഭിഷേകിന്റെ മറുപടി. 'അതെ, അവര്‍ എന്റെ ഒപ്പം ഉണ്ടായതുപോലെ അവരോടൊപ്പം എപ്പോഴും ഉണ്ടാകാന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും അഭിമാനകരമായ നിമിഷം.ഇടയ്‌ക്കൊക്കെ ഇത് പരീക്ഷിക്കൂ. നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ അഭിമാനം തോന്നും.' അഭിഷേക് കുറിച്ചു. 

ട്രോളിനൊക്കെ മറുപടി കൊടുക്കുന്നത് എന്തിനാണെന്ന ആരാധകരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ചിലസമയങ്ങളില്‍ അവരെ നിലക്കു നിര്‍ത്തേണ്ടതുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടിയാണ് അഭിഷേകിന് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com